ഐ.പി.സി പെനിയേൽ ബഹ്റിൻ പി.വൈ.പി.എ കുടുംബ സംഗമവും യുവജന സെമിനാറും നടന്നു

മനാമ: ബഹ്റിൻ പെനിയേൽ ഐപിസി ചർച്ച് പിവൈപിഎ കുടുംബ സംഗമവും യുവജന സെമിനാറും മെയ് 3 ന് രാവിലെ 10 മണി മുതൽ നടന്നു.
യുവജന സെമിനാറിൽ യുവജന പ്രവർത്തകനും എഴുത്തുകാരനുമായ ഇവ.ഫിന്നി കാഞ്ഞങ്ങാട് ക്ലാസുകൾ നയിച്ചു.

ഇന്നത്തെ യുവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെയും ആശങ്കകളെകുറിച്ചും തലമുറയെ ദൈവീക പന്ഥാവിൽ വളർത്തിയെടുക്കേണ്ടുന്നത് മാതാപിതാക്കളുടെ ഉത്തരവാധിത്വമാണെന്നും അതിനായി മാതാപിതാക്കൾ മുൻകൈ എടുക്കണമെന്നും
അദ്ദേഹം ക്ലാസുകൾ നയിച്ചു.

രണ്ടാം സെക്ഷനിൽ ഇവ.ഫിന്നി കാഞ്ഞങ്ങാട് മോഡറേറ്ററായിയുവജന സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് മൂന്ന് ഗ്രൂപ്പുകളായി ചർച്ചകൾ നടന്നു.
പാസ്റ്റർ.ജോസഫ് സാം, പാസ്റ്റർ. ജോൺ ചാക്കോ എന്നിവർ വിവിധ സെക്ഷനുകൾക്ക് അധ്യക്ഷത വഹിച്ചു.
പി വൈ പി എ ക്വയർ ആരാധന നയിച്ചു പി വൈ പി എ ഭാരവാഹികളായ ജിബിൻ മാത്യൂ, റോബി, നിവിൻ എന്നിവർ നേതൃത്വം നൽകി

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like