ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ ആഭിമുഖ്യത്തിൽ നടത്തപെടുന്ന വേദ പഠന പരമ്പരക്കു ഇന്ന് ഷാർജയിൽ തുടക്കം

ഷാർജാ : ദൈവ സഭയെ വചന അടിസ്ഥാനത്തിൽ അന്ത്യനാളിലേക്കു സുസജ്ജം ആക്കുക എന്ന ഉദ്ദേശ്യത്തോടെ ചർച് ഓഫ് ഗോഡ് യൂ.എ.ഇ റീജിയൻ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ബൈബിൾ ക്‌ളാസ് രാജ്യത്തു ഉടനീളം ഉള്ള ദൈവമക്കൾക്കായി ക്രമീകരിച്ചിരിക്കുന്നു . ദുരുപദേശങ്ങളുടെ കുത്തൊഴുക്കുകൾ ജന ഹൃദയങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇപ്രകാരം തയാറാക്കപ്പെടുന്ന ക്‌ളാസുകളുടെ പ്രസക്തി ഏറുന്നു . പ്രസ്തുത പഠന പരമ്പര ക്രമീകരിച്ചിരിക്കുന്നത് ഷാർജ (5-10) അബുദാബി (11-12) റാസ് അൽ ഖൈമ (14-15) ദുബായ് (16-23) അലൈൻ (25-31) എന്നിവടങ്ങളിൽ ആണ് . ഇന്ന് വൈകിട്ട് ഷാർജ വർഷിപ് സെന്ററിൽ 8 pm മുതൽ 10 pm വരെ നടക്കുന്ന പ്രഥമമീറ്റിംഗിൽ ചർച് ഓഫ് ഗോഡ് റീജിയൻ ഓവർസിയർ റവ ഡോ കെ.ഓ.മാത്യു ഉൽഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർ വി ഓ വർഗീസ് , ബോംബെ ക്ലാസുകൾക്ക് നേതൃത്വം നൽകും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.