ഖത്തറിൽ വേനൽ അവധിക്കാലത്തു വിസ ഇല്ലാതെ പറന്നിറങ്ങാം

ദോഹ: ഖത്തറിലെ സ്ഥിര താമസക്കാരായരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിസയില്ലാതെ ‘വേനൽക്കാല ആഘോഷസമയത്ത്’ രാജ്യത്ത് സന്ദർശിക്കാൻ ഓൺ അറൈവൽ വിസയിൽ അവസരം ലഭിക്കുമെന്നു ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ (ക്യു.എൻ.ടി.സി) സെക്രട്ടറി ജനറലും ഖത്തർ എയർവെയ്സ് സി.ഇ.ഒ-യുമായ അക്ബർ അൽ ബേക്കർ അറിയിച്ചു.

post watermark60x60

ക്യു.എൻ.ടി.സി സംഘടിപ്പിക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഈ വേനൽക്കാല പരിപാടി മുപ്പത്തിയഞ്ചു പൊതു-സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് ജൂൺ 4 മുതൽ ഓഗസ്റ്റ് 16 വരെ നടക്കും.

“ഖത്തറിൽ താമസിക്കുന്നവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങൾ ആകർഷിക്കും. വിസ ഇല്ലാതെ അവർക്ക് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ വരാൻ കഴിയും” എന്ന് ഷാർക് വില്ലേജ് ആൻഡ്‌ സ്പായിൽ നടന്ന പത്രസമ്മേളനത്തിലാണ് അൽ ബേക്കർ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

Download Our Android App | iOS App

“ഖത്തറിലെ സ്ഥിര താമസക്കാരുമായവർക്കു തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റ് അതിഥികളെയും ഈ വേനൽക്കാല ഉത്സവസമയത്ത് ഈ രാജ്യത്തു ക്ഷണിക്കാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈദുൽ ഫിത്തറിന്റെ ആരംഭം മുതൽ ഈദ് അൽ അദയുടെ അവസാനം വരെയുള്ള രണ്ടര മാസത്തോളം വിനോദപരിപാടികൾ, റീട്ടെയിൽ ഓഫറുകൾ, മറ്റ് വേനൽക്കാല അനുഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

ഉത്സവ വേളയിൽ വിവിധ ഓഫറുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഡിസ്കൗണ്ടുകൾ, പങ്കെടുക്കുന്ന മാളുകളിൽ പ്രമോ വൗച്ചറുകൾ, എയർടിക്കറ്റ് ഡിസ്കൗണ്ട് തുടങ്ങിയവയിൽ നിന്ന് ആളുകൾക്ക് പ്രയോജനപ്പെടുത്താം.

“വ്യോമയാനവും ടൂറിസവും കൈകോർക്കുക, കൂടാതെ ഈ വർഷം ഈ രണ്ട് മേഖലകളിലെ തമ്മിലുള്ള സഹകരണം പരമാവധി പ്രയോജനപ്പെടുത്തുനതിനോടൊപ്പം, യാത്രക്കാർക്ക് എയർടിക്കറ്റ് ഡിസ്കൗണ്ട്, പ്രമോഷണൽ ട്രാവൽ പാക്കേജുകൾ, വേനൽക്കാലം മുഴുവൻ അസാധാരണമായ എയർപോർട്ട് അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു,”-യെന്നു അദ്ദേഹം പറഞ്ഞു. “ഖത്തറിലൂടെ കടന്നുപോകുന്നവർക്കും, സുഹൃത്തുക്കളയോ കുടുംബാംഗങ്ങളെയോ സന്ദർശിക്കുന്നവർക്കും, ഖത്തറിൽ തങ്ങുന്നവർക്കും ഖത്തറിലെ അനുഭവങ്ങൾ പുതുമയാർന്നതായിരിക്കും.”

അതേസമയം, ഈ വർഷം ഖത്തറിലെ വേനൽക്കാല പരിപാടിക്ക് ക്യു.എൻ.ടി.സി- യോടൊപ്പം പങ്കാളിത്തം വഹിക്കുന്ന കത്താറ ഹോസ്പിറ്റാലിറ്റിക്ക് നന്ദിപറയുകയും ചെയ്തു. “ഏറ്റവും നല്ല ആതിഥേയത്വത്താൽ രാജ്യത്തിന്റെ അഭിനിവേശം ഉയർത്തിക്കാട്ടുന്നതിന് വിവിധ വൈവിധ്യങ്ങൾക്കു മുൻകൈ എടുക്കുന്നു.

-ADVERTISEMENT-

You might also like