WME സണ്ടേസ്ക്കൂൾ അദ്ധ്യാപക ശില്പശാല നടന്നു

റാന്നി:വേൾഡ് മിഷൻ ഇവാൻജലിസം (WME) പെന്തക്കോസ്തു ദൈവസഭകളുടെ സണ്ടേസ്കൂൾ മിനിസ്ട്രിയുടെ നേതൃത്വത്തിൽ “അദ്ധ്യാപക-ശില്പശാല” റാന്നിയിൽ കാച്ചാണത്ത് ആഡിറ്റോറിയത്തിൽ നടന്നു. സണ്ടേസ്കൂൾ ഡയറക്ടർ Dr MK സുരേഷ് അദ്ധ്യക്ഷത വഹിച്ചു. WME സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ഡോ. OM രാജുക്കുട്ടി അദ്ധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്തു. WME YF സ്റ്റേറ്റ് സെക്രട്ടറി ബ്രദർ സതീഷ് തങ്കച്ചൻ ആശംസകൾ അറിയിച്ചു. പാസ്റ്റർ VJ സാംകുട്ടി, Evg ബിജുമോൻ ഫിലിപ്പ് എന്നിവർ രാവിലെയും ഉച്ചക്ക് ശേഷവുമുള്ള സെഷൻസ് ലീഡ് ചെയ്തു. ബ്രദർ ഷിജി തോമസ് സ്വാഗതവും പാസ്റ്റർമാരായ ജെയിംസ് വി ഫിലിപ്പ്, MJ മാത്യു, EC അലക്സാണ്ടർ, PC ജോസഫ്, MS വിൽസൺ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രാർത്ഥിച്ചു. പാസ്റ്റർമാരായ KG പ്രസാദ്, ജാൻസൺ ജോസഫ്, കൊച്ചുമോൻ ചിറക്കൽപ്പടി, ബ്രദർ സാം തുടങ്ങിയവർ ഗാനശുശ്രൂഷക്കും ആരാധനകൾക്കും നേതൃത്വം നൽകി. ബ്ലസ്സൻജെയിംസ്,അരുൺ റോയ്, ജെറിൻ രാജുക്കുട്ടി, ഷാനോ P രാജ്, ഷിജി തോമസ്, VJ സാംകുട്ടി, ഷിജോ M K, പാസ്റ്റർ ജാൺസൻ ജോസഫ് തുടങ്ങിയവർ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ അദ്ധ്യാപകർക്കായ് ക്ലാസ്സുകൾ നയിച്ചു. സണ്ടേസ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളും ഡിസ്ട്രിക്ട് കോർഡിനേറ്റർമാരും കൺവീനറുമാരായ വിപുലമായ കമ്മറ്റിയും ശില്പശാലയുടെ വിജയത്തിനായി പ്രവർത്തിച്ചു. ബ്രദർ രാജു MJ നന്ദിയും പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.