അപ്കോൺ പ്രാർത്ഥനാസംഗമം മെയ്‌ 4ന്

അബുദാബി :അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) പ്രാർത്ഥനാ സംഗമവും 2019-20 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭവും മെയ്‌ 4 ശനിയാഴ്ച ഇവാൻജെലിക്കൽ ചർച്ച് സെന്ററിൽ വച്ച് വൈകിട്ടു 07 മണി മുതൽ 10 മണി വരെ നടത്തപ്പെടുന്നു. ഭാരതത്തിനു വേണ്ടിയും,യൂ ഏ ഇയ്ക്ക് വേണ്ടിയും,എല്ലാ ദൈവസഭകൾക്കായും, നാം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങൾക്ക് വേണ്ടിയും ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ അപ്കോൺ അംഗ്വത്ത സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. പ്രസ്തുത മീറ്റിംഗിന് അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി.എം. സാമുവേൽ, സെക്രട്ടറി ബ്രദർ സാം സക്കറിയ ഈപ്പൻ തുടങ്ങിയവരും, അപ്കോൺ എക്സിക്യൂട്ടീവ് കമ്മറ്റി വിവിധ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like