ഐ.പി.സി (എൻ. ആർ) ഗോൾഡൻ ജുബിലീ കൺവൻഷൻ പ്രമോഷണൽ മീറ്റിംഗുകൾ നടന്നു

മുംബൈ: ഐ.പി.സി നോർത്തേൺ റീജിയൺ ജനറൽ കൺവെൻഷൻ 2019 ഒക്ടോബർ മാസം 17 മുതൽ 20 വരെ ന്യൂഡൽഹി താല്കഠോര ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടും. ഈ കൺവൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനാ യോഗങ്ങളും പ്രൊമോഷണൽ മീറ്റിംഗുകളും ഏപ്രിൽ 28ന് മുംബൈയിലും, 29ന് ഗുജറാത്തിലെ അംഗലേശ്വറിലും നടത്തപ്പെട്ടു.

മുംബയിലെ മീറ്റിംഗിൽ പാസ്റ്റർ ജസ്റ്റസ് തങ്കച്ചൻ നേതൃത്വം നൽകി. ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൽ നിന്നും ശുശ്രൂഷകന്മാരും ദൈവമക്കളും ഈ മീറ്റിംഗിൽ പങ്കെടുത്തു.

ഗുജറാത്തിലെ അംഗലേശ്വറിൽ നടന്ന മീറ്റിംഗിന് നോർത്ത് വെസ്റ്റ് സോൺ പ്രസിഡന്റ്‌ പാസ്റ്റർ പി.ഡി. തോമസ് അധ്യക്ഷത വഹിച്ചു.

ഈ മീറ്റിംഗുകളിൽ ഐ.പി.സി നോർത്തേൺ റീജിയന്റെ ജനറൽ ട്രഷറർ എം. ജോണികുട്ടിയും ജനറൽ കൗൺസിൽ മെമ്പറും ഐ.പി.സി നോർത്തേൺ റീജിയൺ മീഡിയ കോർഡിനേറ്ററും ആയ സ്റ്റീഫൻ ശാമുവേലും അതിഥികളായി പങ്കെടുത്തു.

വരും ദിവസങ്ങളിൽ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽ ആയി മീറ്റിംഗുകൾ സംഘടിപ്പിച്ചു വിശ്വാസ സമൂഹം ഒത്തുചേർന്നു ഈ കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാർഥിക്കാൻ എം. ജോണിക്കുട്ടി ആഹ്വാനം ചെയ്തു.

1969 ൽ ഉത്തരേന്ത്യയുടെ  അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിനാൽ സ്ഥാപിതമായ പെന്തെക്കോസ്ത് പ്രസ്ഥാനമാണ് ഐ.പി.സി. നോർത്തേൺ റീജിയൺ. “യജമാനനെ സ്നേഹിക്കുക, സമൂഹത്തെ സേവിക്കുക” എന്ന വ്യക്തമായ ആപ്തവാക്യവുമായി  ഈ പ്രസ്ഥാനം അതിന്റെ പ്രേഷിത ദൗത്യത്തിന്റെ 50 വർഷം പൂർത്തീകരിക്കുന്നു. സമൂഹത്തിന്റെ നന്മക്കും ഉന്നമനത്തിനും ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞതിൽ ഈ പ്രസ്ഥാനത്തിന് വളരെ ചാരിതാർത്ഥ്യം ഉണ്ട്.  ഭാരതത്തിന്റെ 20 സംസ്ഥാനങ്ങളിലും, നേപ്പാളിലുമായി സഭയുടെ പ്രവർത്തനങ്ങൾ ഇന്ന് വ്യാപിച്ച് കിടക്കുന്നു.
പ്രസ്തുത സമ്മേളനത്തിൽ പ്രശസ്തരായ പ്രാസംഗീകർ ദൈവവചനം പ്രസംഗിക്കുന്നതായിരിക്കും. വിവിധ സഭാ, സംഘടനാ നേതാക്കളും അനേകായിരം വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിക്കും.

ഗോൾഡൻ ജുബിലീ കൺവൻഷനിൽ ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് നടക്കുന്ന പ്രത്യേക സുവർണ്ണ ജൂബിലി ആഘോഷത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള അനേകം ജനങ്ങളും, വിശിഷ്ട അതിഥികളും പങ്കെടുക്കും.
ഈ സമ്മേളനത്തിൽ പ്രസ്ഥാനത്തിന്റെ ചരിത്രവും 50 വർഷത്തെ പ്രവർത്തനങ്ങളെയും വിശദീകരിച്ചു കൊണ്ടുള്ള പ്രത്യേക സുവനീർ പ്രകാശനം ചെയ്യുന്നതാണ്.
ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ശാമുവേൽ ജോൺ, വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ പി.എം. ജോൺ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ലാജി പോൾ,  ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ശാമുവേൽ, പാസ്റ്റർ ശാമുവേൽ തോമസ്, എം. ജോണികുട്ടി എന്നിവർ ഉൾപ്പെടുന്ന ജനറൽ കൗൺസിൽ ഈ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.