ലേഖനം:റിപ്പബ്ലിക്  ദിന പരേഡും, രാഷ്ട്ര പിതാവിന് പ്രീയമായ ഹെൻറി ഫ്രാൻസിസ്  ലൈറ്റിന്റെ കവിതയും | അലക്സ് പൊൻവേലിൽ

രൊറ്റ കവിതയിലൂടെ  ലോക ശ്രദ്ധ പീടിച്ചു പറ്റിയ വ്യക്തി യായിരുന്നു ഹെൻറി ഫ്രാൻസിസ് ലൈറ്റ്, ഏറെ രോഗബാധിതനായ അദ്ധേഹം 54 ആം വയസ്സിൽ ലോകത്തിൽ നിന്നു മാറ്റപെടുന്നതിനു 3 ആഴ്ചമുൻപ് കുറിച്ച വരികൾ,

 Abide with me fast falls the eventide; the darkness deepens; Lord with me abide, when other helpers fail and comforts flee, Help of the helpless abide with me

(കൂടെ പാർക്ക നേരം വൈകുന്നിതാ കൂരിരുളേറുന്നു പാർക്ക ദേവ, ആശ്രയം വേറില്ല നേരം തന്നിൽ ആശ്രിത വത്സലാ! കൂടെ പാർക്ക. മലയാള വിവർത്തനം റവ, റ്റീ. കോശി)

 മരണത്തിനു ചില ആഴ്ചകൾ മുൻപ് ക്ഷയ രോഗബാധിതനായിരുന്നു ഹെൻറി ഫ്രാൻസിസ് ലൈറ്റ് . ഏറെ ക്ഷീണിതനായ് അന്ന് ആ  പ്രഭാതത്തിൽ (സെപ്റ്റംമ്പർ 4,  1847) പകലുള്ള യാത്രയയപ്പു മീറ്റിംഗിൽ തയ്യാറാക്കേണ്ട സന്ദേശം തയ്യാറാക്കുവാൻ ഇരിക്കവേ എമ്മവുസിലേക്ക് പോയ ശിഷ്യന്മാർ  നേരം വൈകുന്നു കൂടെ പാർക്കേണം എന്ന് യേശുവിനോട്  നിർബന്ധിക്കുന്ന ഭാഗം  ( ലൂക്കോസ് 24: 29 ) തന്റെ പ്രായോഗീക അർത്ഥ തലങ്ങളിൽ രൂപപ്പെടുത്തികൊണ്ട്  ഒരു സന്ദേശം അല്ല ഒരു കവിത ആണ് അന്ന്  തന്നിൽ നിന്നു പിറവിയെടുത്തത് ,തന്റെ ഓർമ്മയിൽ പിന്നിട്ട നാളിലേ ദൈവീക  പരിപാലനത്തിന്റെ ചിന്തകൾ എന്നും  സജീവമായിരുന്നു , 9 വയസ്സുവരേ മാത്രമേ മാത്രു സ്നേഹം നുകരാൻ സാധിച്ചുള്ളു എങ്കിലും മുടങ്ങാതെ സ്നേഹനിധിയായ ആ അമ്മ വേദ പുസ്തക സത്യങ്ങളും ദൈവസ്നേഹത്തേ പറ്റിയും മനോഹരമായി കഥാ രൂപത്തിൽ മകന്റെ ഹ്യദയത്തിൽ നിറച്ചിരുന്നു , പിതാവ് ഉപേക്ഷിച്ചു പോയ ഈ കുടുമ്പം മാതാവിന്റെ മരണത്തോടെ അനാഥമായി , തുടർന്ന് ദയാലുവായ ഒരു ഐറിഷ് പുരോഹിതൻ ഡോക്ടർ റോബർട്ട് ബറോസ് തന്റെ അഞ്ചു കുഞ്ഞുങ്ങളോടൊപ്പം  സ്കൂളിൽ അയച്ചു പഠിപ്പിച്ചു പിന്നീട് ഹെൻറി ആ കടങ്ങളൊക്കെ വീട്ടി. വൈദ്യശാസ്ത്രത്തിൽ ബിരുധം സമ്പാദിക്കണം എന്ന് താൻ ആഗ്രഹിച്ചു എങ്കിലും തന്റെ മോശമായിക്കൊണ്ടിരുന്ന ആരോഗ്യം അതിനു തടസ്സമായി തുടർന്ന് വേദശാസ്ത്രത്തിൽ ബിരുദം ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജിൽ നിന്നും അനേക പുരസ്കാരങ്ങളോടൂം, സ്കോളർഷിപ്പോടും കൂടെ  1814 ബിരുദം കരസ്ഥമാക്കി തുടർന്ന് ശുശ്രൂഷകനായി ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ നീയമിതനായി. മരണാസന്നനായ പാസ്റ്റർ ഏബ്രഹാം സ്വാൻ എന്നവ്യക്തിയുടെ  മരണമുഖത്തെ തന്റെ ധീരമായ നിലപാടുകളും  അചഞ്ചലമായ വിശ്വാസവും ഹെൻറിയേ ഏറെ സ്വാധീനിച്ചു, തുടർന്ന് സഭാപരിപാലനത്തോടൊപ്പം ആ കുടുമ്പത്തിന്റെ സഹായകനായും സംരക്ഷകനായും തീർന്നു, രോഗാതുരമായ തന്റെ ശരീരത്തിനു താങ്ങുവാൻ ആകുമായിരുന്നില്ല ഈ ബദ്ധപ്പാടുകൾ , ആരോഗ്യം തകർന്ന താൻ അതു വീണ്ടെടുക്കുവാനായി ഫ്രാൻസിന്റെ ഉഷ്ണമേഖലയിൽ ഇടയ്ക്കിടേ പോകേണ്ടതായി വന്നു.

തുടർന്നുള്ള 23  വർഷങ്ങൾ ബ്രിക്സ്ഹാം ദെവൊൺഷയർ എന്ന മത്സ്യ ബന്ധന പട്ടണത്തിൽ താൻ ശുശ്രൂഷിച്ചു, തന്റെ ജനങ്ങൾ തന്നേ ഏറെ സ്നേഹിച്ചിരുന്നു , അവരുടെ തൊഴിൽ മേഖലയിലും തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു, കടലിൽ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ താൻ അവരെ സന്ദർശിച്ചിരുന്നു. 54 വയസ്സുള്ളവനായ ഹെൻറി തന്റെ അവസാന സന്ദേശത്തിനായി എഴുന്നേറ്റപ്പോൾ  ഒരു പാദം ശവക്കുഴിയിൽ ഉറപ്പിച്ചു പറയുന്നതു പോലെ യായിരുന്നു, ജീവിതത്തിൽ ക്രിസ്തുവിന്റെ മരണം ഉൾക്കൊണ്ടവർ ആരോ അവരാണ്  ശാരീരീക മരണത്തിന് തയ്യാറെടുത്തവരിൽ ഏറ്റം മുന്നിൽ  . തന്റെ അവസാനത്തെ കവിതയിലും അത് പ്രകടമായിരുന്നു.

ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ  വന്നത് 1950 ജനുവരി 26നാണ്  അതുവരെ പല നാട്ടു രാജ്യങ്ങളും ബ്രിട്ടീഷ് ആധിപത്യങ്ങളും നമ്മേ ഭരിച്ചിരുന്നെങ്കിൽ  ഭരണ ഘടന നിലവിൽ വന്നതോടെ അധികാരം ജനങ്ങളുടെ കരങ്ങളിലേക്ക് എത്തിചേർന്നു,  ആ ഭരണ ഘടന ദിനാഘോഷവേളയിൽ നമ്മുടെ മഹാത്മാ ഗാന്ധിജിയുടെ ഇഷ്ടഗാനമായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച എബൈഡ് വിത്ത് മീ എന്ന ഈ ഗാനത്തിന്റെ താളത്തിൽ ചുവടുവെച്ചാണ് പരേഡ് അവസാനിക്കുന്നത്. അതു മാത്രമല്ല മഹാത്മ ഗാന്ധി   മൈസൂർ രാജ കൊട്ടാരം സന്ദർശിക്കുന്ന വേളയിൽ ഈ ഗാനം അവതരിപ്പിച്ചിരുന്നു, മൈസൂർ മഹാരാജാവായ ശ്രീകണ്ട വോഡയാറിന്റെ ശവസംസ്കാര വേളയിലും ദേശീയ ബഹുമതികളോടെ ഈ ഗാനം ആലപിച്ചിരുന്നു, അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെയും, എഡിത്ത് കാവെൽ എന്ന ബ്രിട്ടീഷ് നേർസ് ഒന്നാം ലോക മഹായുദ്ധകാലത്തേ യുദ്ധതടവുകാരെ ശുശ്രൂഷിച്ചിരുന്ന അവർ ജർമ്മൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുന്നതിനു തൊട്ടുമുൻപ് ചാപ്ലേയിനുമൊത്ത് ഈ പാട്ട് പാടി സന്തൊഷിച്ചിരുന്നു, ടൈറ്റാനിക്ക് എന്ന ആഡമ്പരക്കപ്പൽ മുങ്ങി താഴുമ്പോൾ ഈ ഗാനം കപ്പലിലേ ബാന്റു സംഘം ആലപിച്ചിരുന്നതായി പറയപ്പെടുന്നു.ന്യുസിലാന്റ് ,ആസ്ട്രേലിയ , കാനഡ എന്നീ രാജ്യങ്ങളൂടെ ദേശിയ ദിനങ്ങളിലും ഈ ഗാനം ആലപിക്ക പ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.