ലേഖനം:പ്രാർത്ഥന ഭംഗി വാക്കായി തീരരുത് | ബ്ലെസ്സൺ ജോൺ

പ്രവർത്തിക്കേണ്ട വിഷയങ്ങളുണ്ട് പ്രാർത്ഥിക്കേണ്ട വിഷയങ്ങളുണ്ട് .
പ്രവർത്തിക്കേണ്ടിടത്തു നാം പ്രവർത്തിക്കേണം പ്രാർത്ഥന പലപ്പോഴും പരിഹാസ വിഷയമായി തീരുവാൻ ഇത് കാരണമാകുന്നു എന്നതൊഴിച്ചാൽ പ്രവർത്തിക്കേണ്ടിടത്തു ഉള്ള പ്രാർത്ഥനകൊണ്ട് പ്രത്യേകിച്ച് ഫലം ഒന്നും കാണുന്നില്ല .പ്രാർത്ഥന ചെറുതും വലുതുമായ കാര്യങ്ങളിൽ നല്ലതു തന്നെ വിശ്വാസ ജീവിതം അപ്രകാരം ക്രമീകരിക്കേണ്ടതും ആകുന്നു. എന്നാൽ പ്രാർത്ഥന
ഒരു ഭംഗി വാക്കായി ഇന്ന് അധികം ഉപയോഗിക്കുന്നവരും വിശ്വാസികളുടെ ഇടയിൽ നിന്നും ആണ് . പണസംബന്ധമായി ബുദ്ധിമുട്ടു ആരെങ്കിലും പറഞ്ഞാൽ നമ്മുക്ക് പ്രാർത്ഥിക്കാം കർത്താവ് വഴി തുറക്കും എന്ന് നാം പറയും.
അവിടെ നാം പ്രവർത്തന സന്നദ്ധത കാണിക്കാറില്ല പ്രാർത്ഥന സന്നദ്ധത പ്രകടിപ്പിക്കുക മാത്രം ചെയുന്നവരായി നാം താണുപോകുന്നു . ജോലിക്കു ബുദ്ധിമുട്ടുന്നവരോടും നാം പറയും പ്രാർത്ഥിക്കാം ദൈവം വഴി തുറക്കും എന്നാൽ നമ്മുടേതായ വഴികൾ നാം അവർക്കു തുറന്നു കൊടുക്കാറില്ല. പ്രാർത്ഥിക്കാം എന്ന് പറയുന്ന വ്യെക്തി അതിനു കടമ്പെട്ടിരിക്കുന്നു.എന്ന് നാം മറന്നുപോകരുത്
ഭംഗി വാക്കായി നാം ഉപയോഗിക്കുമ്പോൾ ദൈവനാമം പരിഹാസവിഷയമായി തീരുവാതിരിക്കുവാൻ ശ്രദ്ധിക്കേണം.ആശ്വാസ വാക്കല്ല പ്രാർത്ഥന ആശ്വാസ വിഷയമാക്കി തീർക്കുവാൻ പ്രാർത്ഥനയും പ്രവർത്തനവും ഒരുമിപ്പിക്കണം.
നല്ല ശമര്യക്കാരൻ പുരോഹിതനും ലേവ്യനും ഒരു മാതൃകയായിരുന്നു .
ലൂക്കോസ് 10:33 ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
10:34 എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
10:35 പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്നു അവനോടു പറഞ്ഞു.

പ്രാർത്ഥനയും പ്രവർത്തനവും ഒരുമിപ്പിച്ചാൽ പലയിടത്തും നമ്മുക്ക് ദൈവമഹത്വം വെളിപ്പെടുത്താനാകും.അനേകര് പ്രാർത്ഥനയിൽ ബലപ്പെടാനും അതുവഴി ഇടയാകും . പ്രവർത്തിക്കുവാനുള്ള മനസ്സും പ്രാർത്ഥിക്കുവാനുള്ള ഹൃദയവും ഉണ്ടെങ്കിൽ ദൈവം അവിടെ നിശ്ചയമായും പ്രവർത്തിക്കും.
മത്തായി 18:19 ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും; പ്രാർത്ഥനയെ നമ്മുക്ക് പ്രവർത്തിയുമായൊരുമിപ്പിച്ചു
ഭംഗി വാക്കല്ല ഭംഗിയുള്ളതും മഹത്വം ഉള്കൊള്ളുന്നതും ആക്കാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.