സോഷ്യല്‍ മീഡിയയിൽ എഴുത്തുപുരയുടെ #40DayBibleListeningChallenge ബൈബിൾ ചലഞ്ച് തരംഗമായി മാറുന്നു

ചലഞ്ചിൽ രജിസ്റ്റർ ചെയ്തവർ, അവരുടെ സുഹൃത്തുക്കളെ ഫേസ്ബുക്കിലൂടെ ചലഞ്ച് ചെയ്യാൻ ആരംഭിച്ചതോടെ ഈ പ്രോഗ്രാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

ഏപ്രില്‍ 1 മുതല്‍ മെയ്‌ 10 വരെയുള്ള 40 ദിന ബൈബിള്‍ ശ്രവണ പദ്ധതിയിലൂടെ, ദിവസവും 30 മിനിറ്റ് ചിലവഴിച്ച്‌ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുക എന്ന ലക്ഷ്യമാണ് ഈ ചലഞ്ചിനുള്ളത്.

ഡൽഹി : മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ക്രൈസ്തവ എഴുത്തുപുരയില്‍ നിന്നുമുള്ള ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ച് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു.

ഏപ്രില്‍ 1 മുതല്‍ മെയ്‌ 10 വരെയുള്ള 40 ദിന ബൈബിള്‍ ശ്രവണ പദ്ധതിയിലൂടെ, ദിവസവും 30 മിനിറ്റ് ചിലവഴിച്ച്‌ കൊണ്ട് പുതിയ നിയമം മുഴുവന്‍ ആയി കേട്ട് തീര്‍ക്കുക എന്ന ലക്ഷ്യമാണ് ഈ ചലഞ്ചിനുള്ളത്.

ചലഞ്ചിൽ രജിസ്റ്റർ ചെയ്തവർ, അവരുടെ സുഹൃത്തുക്കളെ ഫേസ്ബുക്കിലൂടെ ചലഞ്ച് ചെയ്യാൻ ആരംഭിച്ചതോടെ ഈ പ്രോഗ്രാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികൾ ഈ പ്രോഗ്രാമിന്റെ റെജിസ്ട്രേഷൻ പേജ് സന്ദർശിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

“തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ ദിവസേനയുള്ള ബൈബിൾ വായന മുടങ്ങുമ്പോൾ, ഇത്തരം ചലഞ്ചുകൾ ദൈവവചനത്തിലേക്ക് തിരികെ പോകാൻ നമ്മളെ ആഹ്വാനം ചെയ്യുന്നു.” എന്നാണ് ഒരു പ്രമുഖ പാസ്റ്റർ ഈ ചലഞ്ചിനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

നിങ്ങൾ ഇത് വരെ രജിസ്റ്റർ ചെയ്തില്ല എങ്കിൽ, ചലഞ്ചില്‍ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യുക http://bit.ly/40DayBibleChallenge

ഫേസ്ബുക്കിലൂടെ നിങ്ങളുടെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക :

https://kraisthavaezhuthupura.com/40DayBibleListeningChallenge

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.