കവിത: ഒറ്റുകാരൻ | ജിജി പ്രമോദ്

നിന്നെ ഞാൻ എന്നോട് ചേർത്തു നിർത്തുമ്പോഴൊക്കെയും അറിഞ്ഞിരുന്നു

യൂദാ..നീ എന്റെ ഒറ്റുകാരനെന്ന്.

എനിക്കൊപ്പം നടക്കുമ്പോഴും
ഞാൻ നീട്ടിയ അപ്പം കഴിക്കുമ്പോഴും,

post watermark60x60

നിന്റെപാദങ്ങൾ ഞാൻ കഴുകി തുടയ്ക്കുമ്പോഴും..

കണ്ടില്ല ഒരു ചെറു വേദന പോലും നിന്റെ കണ്ണുകളിൽ..

നിന്റെ മനസ്സിൽ “ധനം “എന്ന മോഹം കുടിയേറി കഴിഞ്ഞിരുന്നു..

കുറ്റ ബോധത്തിന്റെ ഒരു ചെറു കണിക പോലും ഇല്ലാതെ നീ എന്നോടൊപ്പം അത്താഴം പങ്കിട്ടു..

എനിക്കായി നിന്റെ അവസാന ചുംബനംവും നൽകി എന്നെ നീ ഒറ്റുകൊടുത്തു..

ഞാൻ ക്രൂശികരിക്കപ്പെടും എന്ന്‌ നീ അറിഞ്ഞപ്പോൾ ,നിന്റെ ഉള്ളം പിടഞ്ഞത് ഞാൻ അറിഞ്ഞു..

കുറ്റബോധം കൊണ്ട് നീറി നീ മരണം വരിച്ചു.

ഇപ്പോഴും മരിയ്ക്കാത്ത ഒരുകൂട്ടം യൂദാസ് മാർ എനിക്ക് ചുറ്റിലും ഉണ്ട്.. അവർ ഇന്നും എന്നെ ഒറ്റു കൊടുക്കുന്നു.. ക്രൂശീകരിക്കുന്നു..എന്റെ നാമത്തിൽ വൻ പ്രതിഫലം പറ്റുന്നു..

യുദാസ്..നിനക്കു കുറ്റബോധം എങ്കിലും ഉണ്ടായി
അവർക്ക് അതും ഇല്ല…

അന്ന് നീ തുടങ്ങി വച്ചത് അവർ ഇന്നും ചെയ്യുന്നു..
അവർ നിന്റെ പിൻഗാമി കൾ അല്ലേ യൂദാസ്..നീ വിളിക്കാതെ നിന്നെ പിൻപറ്റി യവർ..

യോഹന്നാനെ പോലെ എന്നോട് എപ്പോഴും സ്നേഹമായി നിൽക്കുന്ന ഒരു ചെറിയ കൂട്ടം ഇപ്പോഴും ശേഷിക്കുന്നു..എന്നെ ഒരിക്കലും ഒറ്റു കൊടുക്കാത്ത ഉറപ്പും ധൈര്യവും ഉള്ള എന്റെ ജനം..അവരാണ് എന്റെ സന്തോഷം..

-ADVERTISEMENT-

-ADVERTISEMENT-

You might also like