ഇനി തൊഴിലിടങ്ങളിലേക്ക് സജ്ജരാവാം ക്രൈസ്തവ മൂല്യങ്ങളിലൂന്നി തന്നെ 

തിരുവല്ല: തൊഴിലിടങ്ങളിൽ ക്രൈസ്തവ മൂല്യങ്ങളിലൂന്നി ജീവിക്കുന്നത് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളികളിലൊന്നാണ്. ഓരോ മേഖലകളിലും ജോലിയുടേതായ ബുദ്ധിമുട്ടുകളിൽ നാം ആശങ്കപ്പെടാറുണ്ട്.
ഇങ്ങനെയുള്ള പ്രതിസന്ധികളെ മറികടക്കാൻ ബൈബിൾ പഠനത്തോടൊപ്പം തന്നെ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ വിഭാവനം ചെയ്യുകയാണ്  തിരുവല്ല ഒലിവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്.
post watermark60x60
ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും ക്രിസ്തുവിൻറെ ജീവിക്കുന്ന സാക്ഷികളാകുവാൻ വിശ്വാസികളെ സജ്ജരാക്കുക എന്ന ആശയത്തിൽനിന്നുമാണ് എല്ലാ മേഘലകളിലുമുള്ള കോഴ്സുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി സയൻസ്, ഡിപ്ലോമ ഇൻ ട്രെയ്‌ലറിംഗ് ആൻഡ് ഗാർമെൻറ് മേക്കിങ്, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്, സർട്ടിഫിക്കറ്റ് ഇൻ കംമ്പ്യൂട്ടറൈസ്‌ഡ്‌ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ഓഫീസ് ഓട്ടോമേഷൻ, സ്പോർട്സ് കോച്ചിങ് ബേസിക്സ് എന്നീ കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഇത് കൂടാതെ ദൈവ ശാസ്ത്ര പഠനം പൂർത്തിയായവർക്കായി മോഡുലാർ കോഴ്സ് ഇൻ ക്രിസ്ത്യൻ അപ്പോളജെറ്റിക്സ്
സർട്ടിഫിക്കറ്റ് ഇൻ വർഷിപ്‌ & ഇൻസ്ട്രമെന്റൽ മ്യൂസിക്, പിജി ഡിപ്ലോമ ഇൻ യൂത്ത് മിനിസ്ട്രി, മാർക്കറ്റ്  പ്ലേസ് ഇവാഞ്ചലിസം.
സഭ ആരംഭിക്കുന്നവർ, മിഷനറീസ്, സന്നദ്ധ സംഘടനകൾ എന്നിവർക്കായി റിസോഴ്സ്‌ മൊബിലൈസേഷൻ  ഫിനാൻഷ്യൽ മാനേജ്മെൻറ് എന്നിങ്ങനെ നിരവധി കോഴ്സുകൾ നിലവിലുണ്ട്.
തിരുവല്ല മഞ്ഞാടിയിൽ നവജീവോദയം ക്യാമ്പസ്സിൽ സ്ഥിതിചെയ്യുന്ന ഒലിവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 82813 34546 സന്ദർശിക്കുക http://oti.org.in/admission_form.php
-ADVERTISEMENT-

-ADVERTISEMENT-

You might also like