ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് വൈ.പി.ഇ. യൂത്ത് ക്യാമ്പ് ദൊഡ്ഡബല്ലാപുര മർത്തോമ്മാ ക്യാമ്പ് സെന്ററിൽ ഇന്ന് വൈകുന്നേരത്തോടെ ആരംഭിച്ചു.
വൈ.പി.ഇ. കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജാൻസ് പി. തോമസ് അദ്ധ്യക്ഷനായിരുന്ന പ്രാരംഭയോഗത്തിൽ വൈ.പി.ഇ. കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈ.പി.ഇ. എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് പാസ്റ്റർ ജെൻസൻ ജോയി ക്യാമ്പിന്റെ വിഷയത്തെ സദസിനു പരിചയപ്പെടുത്തി. പാസ്റ്റർ ബിനു ചെറിയാൻ (മാലൂർ), ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൻ, പാസ്റ്റർ റോജി ഈശോ, പാസ്റ്റർ മത്തായി വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
ചർച്ച് ഓഫ് ഗോഡ് കേരള എജ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ. മാത്യു, ഡോ. എബി പി. മാത്യു (ബീഹാർ), പാസ്റ്റർ ജോ തോമസ് (ബെംഗലൂരു) എന്നിവർ വിവധ സെക്ഷനുകളിലായി ക്ലാസ്സുകൾ നയിക്കും. 
ഗ്രൂപ്പ് തലത്തിലുള്ള വിവിധ പരിപാടികൾ, സണ്ടേസ്കൂൾ-വൈ.പി.ഇ താലന്തുപരിശോധന എന്നിവ വരും ദിവസങ്ങളിൽ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു. കുട്ടികൾക്കായുള്ള പ്രത്യേക പ്രോഗ്രാമിന് എക്സൽ മിനിസ്ട്രി നേതൃത്വം നൽകും. സോണി സി. ജോർജ്ജിന്റെ നേതൃത്വത്തിലുള്ള വൈ.പി.ഇ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. 20-ാം തീയതി ശനിയാഴ്ച ഉച്ചയോടെ ക്യാമ്പ് സമാപിക്കും.


- Advertisement -

Comments are closed.