സംയുക്ത ആരാധനയും യാത്രയയപ്പും നടന്നു

ഷാജി ആലുവിള

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷന്റെ സംയുക്ത കൂട്ടായ്മയോഗം ഇന്ന് രാവിലെ പത്തു മണിക്ക് ചവറ അസംബ്ലീസ് ഓഫ്‌ ഗോഡ് സഭയിൽ വെച്ചു നടന്നു.
സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ കെ. ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ റോയ് ശാമുവേൽ ആരാധനക്ക് നേതൃത്വം കൊടുത്തു. പാസ്റ്റർ അച്ഛൻകുഞ്ഞു 117 ആം സങ്കീർത്തനം. വായിച്ചു. പിതാക്കൻമ്മാരുടെ കാലത്തിൽ കണ്ണീരോടെ ദൈവത്തെ സ്തുതിക്കുകയും വിശുദ്ധമായി ജീവിതം നായികയും ചെയ്തതുപോലെ നാം ദൈവത്തിലേക്ക് അടുത്തു ചെന്നാൽ ദൈവാനുഗ്രഹത്താൽ നമ്മെ ദൈവം നിറക്കും എന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ സാബു. ജി. വചനശുശ്രൂഷ നിർവ്വഹിച്ചു.

കരുനാഗപ്പള്ളി സെക്ഷനിലെ ഇരുപത്തി നാലു സഭകളുടെ ഐക്യ വേദിയായ സംയുക്ത ആരാധനയിൽ വെച്ചു ദൈവദാസീ ദാസൻമ്മാരെ ആദരിച്ചു. കഴിഞ്ഞ അറുപതു വർഷത്തെ സഭാശുശ്രൂഷയിൽ നിന്നും വിരമിക്കുന്ന പാസ്റ്റർ കെ.എം. ജോസഫിനെയും കുടുബത്തിനും പുരസ്കാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കൂടാതെ സെക്ഷനിൽ നിന്നും സ്ഥലം മാറി പോകുന്ന ശുശ്രൂഷകന്മാരായ പാസ്റ്റർ ഷാജി ആലുവിളക്കും പാസ്റ്റർ ബ്രൈസ് കുട്ടിക്കും യാത്ര അയപ്പു നൽകി. ഷാജി ആലുവിള കാർത്തികപ്പള്ളി സെക്ഷനിൽ പായിപ്പാട് ടൗൺ ചർച്ചിലേക്കും ബ്രൈസ് കുട്ടി കൊട്ടാരക്കര സെക്ഷനിൽ മെയ്യന്നൂർ ചർച്ചിലേക്കും ആണ് മാറി പോകുന്നത്. സെക്ഷൻ WMC പ്രസിഡന്റും കുടുംബവും സെക്ഷനിൽ നിന്നും മാറിപോകുന്നതിനാൽ, താന്റെ മൂന്നു വർഷത്തെ പ്രസിഡന്റ് സേവനത്തിനായി സിസ്റ്റർ എലിസബത്ത്‌ ജോർജ്ജി (ലിസി ആലുവിള) നും സെക്ഷൻ WMC പാരിതോഷികം നൽകി ആദരിച്ചു യാത്ര അയപ്പും നടത്തി.
ശുശ്രൂഷയിൽ ഇരിക്കവേ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാരായ തങ്കമ്മ ജോസെഫ്, റെയ്ച്ചൽ തോമസ്, ജൈനമ്മ ലോറൻസ്, എന്നിവർക്ക് അവരുടെ സേവനത്തെ മാനിച്ച് പുരസ്കാരം നൽകി ആദരിച്ചു. ഗാന ശുശ്രൂഷയ്ക്ക് ബിബിൻ, ലിജോ, സിസ്റ്റർ അഞ്ജു എന്നിവർ നേന്ത്രത്വം കൊടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.