ക്രൈസ്തവ എഴുത്തുപുര എന്റിച്ച്മെന്റ് ബൈബിൾ ക്വിസ്സ് ഗ്രാൻഡ് ഫിനാലെ ഇന്ന്

ഷാർജ : ക്രൈസ്തവ എഴുത്തുപുര യു.എ.ഈ ചാപ്റ്റർ ക്രമീകരിക്കുന്ന എന്റിച്ച്മെന്റ് ബൈബിൾ ക്വിസ്സ് ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകിട്ട് ആറുമണി മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കുന്നു. മാർച്ച്‌ 9 ന് നടന്ന പ്രാഥമിക മത്സരങ്ങളിൽ വിജയികളായ 4 ടീമുകളും ഇന്ന് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ വിജയികളാകുന്ന ഒരു ടീമും രെജിസ്റ്റർ ചെയ്ത ടീമുകളിൽ നിന്നും സർപ്രൈസ്‌ എൻട്രി വഴി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ടീമും ഉൾപ്പടെ മൊത്തം ആറു ടീമുകളാണ് ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

ഒന്നാം സമ്മാനം 100,000 ഇന്ത്യൻ രൂപ, രണ്ടാം സമ്മാനം 50,000 ഇന്ത്യൻ രൂപ, മൂന്നാം സമ്മാനം 25,000 ഇന്ത്യൻ രൂപ എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓൺലൈൻ വ്യൂവേഴ്‌സിന് വേണ്ടിയും, ഓഡിയന്സിന് വേണ്ടിയും രസകരമായ ചദ്യങ്ങൾ ഉണ്ടായിരിക്കും. ക്രൈസ്തവ എഴുത്തുപുര യു.എ.എ ചാപ്‌റ്റർ പ്രോഗ്രാമിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: +971 52 70 70 345

-ADVERTISEMENT-

-ADVERTISEMENT-

You might also like