ലേഖനം:യഥാർത്ഥ ആത്മീയത പ്രഹസനങ്ങൾക്കു അപ്പുറം | റെനി ബി മാത്യു ,അന്തിച്ചിറ

ആത്മീയത ഒരു പ്രഹസനമായ കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.പാട്,പ്രധാന,ആരാധന,സ്വമേധധാനം ,സ്തോത്രകാഴ്ച എന്നിവയെല്ലാം നാം ഒരു മാധ്യമമായി ഉപയോഗിക്കുകയാണ് .സ്വയമായി മറ്റുള്ളവർക്ക് മുൻപിൽ നമ്മളെ തന്നെ ഉയർത്തുന്ന ഒരു മാധ്യമം .നാം ദൈവനാമത്തിനായി ചെയ്യുന്ന ഓരോ കാര്യവും ദൈവമഹത്വത്തിന് ഉപരിയായി ഞാൻ മറ്റുള്ളവരെക്കാൾ കൂടുതൽ ദൈവത്തിനുവേണ്ടി ചെയ്യുന്നു എന്ന് വരുത്തിത്തീർക്കുകയാണെന്നു ഇന്നത്തെ സമൂഹത്തിന്റെ ലക്‌ഷ്യം.

post watermark60x60

ചുങ്കക്കാരനും പരീശനും എന്ന ഉപമയിലെ പരീശനെ പോലെ നാവും നമ്മളെ താനെ ദൈവമുന്പാകെ ഉയർത്തി കാട്ടി സ്വയം നീതികരണത്തിനായി പെടാപാടുപെടുന്നത് സുപരിചിതമാണ് .ഈ ഉപമയിൽ പരീശന്റെ വാക്കുകൾ നമ്മുക്ക് ശ്രദ്ധിക്കാൻ കഴിയും .’ഞാനേ ഈ ചുങ്കക്കാരനായ പാപിയെപ്പോലെ അല്ല ഞാൻ ആഴ്ചയിൽ ഉപവസിക്കും ,പ്രാർത്ഥനകളിലും,ശബത്തിലും എന്നെ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു അത് മാത്രമല്ല കിട്ടുന്നതിനു തുല്യമായി ദശാംശവും നല്കുന്നു.എന്നാൽ ഇവിടുത്തെ രസകരമായ ഒരു കാര്യം ദൈവം ചുങ്കക്കാരന്റെ പ്രാർത്ഥനയിലാണ് പ്രസാദിക്കുന്നതു.ഇനി ഇപ്പോൾ പരീശൻ പറഞ്ഞത് കളവായതു കൊണ്ടാണോ ?ഒരിക്കലും അല്ല അദ്ദേഹം പറഞ്ഞത് എല്ലാം അദ്ദേഹം അനുഷ്‌ടിക്കുന്ന വ്യക്തിയാണ് .പിന്നെ എന്താണ് കാരണം?

പരീശൻ പറഞ്ഞു പ്രാർത്ഥിക്കുന്നു എന്ന് എന്നാൽ ,പ്രാർത്ഥന എന്നാൽ രഹസ്യത്തിൽ കാണുന്ന തന്റെ പിതാവിനോട് പ്രാർത്ഥിക്കുക എന്നതാണ്.ഒരിക്കലും ഒരു പൊതുസ്ഥലത്തു തന്നെത്തന്നെ വിശുദ്ധീകരിക്കുകയല്ല .അടുത്തത് ഉപവാസം,അതും ഒരു പ്രകടനം അല്ല പഴയനിയമത്തിലെ പോലെ പൂഴിവാരിയിട്ടു നഗരത്തിന്റെ മധ്യത്തിൽ ഇരുന്നു വിഷമമുഖം ഇരിക്കുന്നതല്ല ,തികച്ചും എണ്ണ പൂശി സന്തോഷത്തോടെ ദൈവത്തോട് ഉപവസിക്കുന്നവനാണ് കാരണം ഉപവാസം എന്ന വാക്കിന്റെ അർദ്ധം തന്നെ ദൈവത്തോട് കൂടെ വസിക്കുകയെന്നതാണ്.അവസാനമായി ദശാംശം ,ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത്‌ എന്നാൽ ഇന്നത്തെ കാലത്തു നോട്ടീസിൽ പേരുവയ്ക്കുകയും നന്ദി പറയാൻ മറന്നാൽ സഭ വിടുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടെ മുൻപിൽ ഉള്ളത്.

Download Our Android App | iOS App

എന്നാൽ നാം ഒരിക്കലും ഇങ്ങനെ ആവരുത്.നാം എന്ത് ചെയ്താലും അത് ദൈവനാമമഹത്വത്തിനായി ഉപയോഗിക്കുക.വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്‌തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം പറഞ്ഞുകൊണ്ടിരിപ്പിന്.(കൊലോസ്യർ 3 :17 )ദൈവനാമത്തിൽ രഹസ്യത്തിൽ ചെയ്‌യേണ്ടത് രഹസ്യത്തിൽ ചെയ്യുക.നാം വളരുകയല്ല ലക്‌ഷ്യം നമ്മിൽ യേശു വളരണം എന്നതാണ് വലിയ ലക്‌ഷ്യം.അല്ലെങ്കിൽ നമ്മുക്കും പരീശനെ പോലെ പ്രഹസനത്തിൽ ഒതുങ്ങേണ്ടി വരും.അങ്ങനെവന്നാൽ നമ്മൾ ചെയ്യുന്നത് എല്ലാം നഷ്ടത്തിൽ എത്തിച്ചേരും.ഒരിക്കലും അങ്ങനെ ആവരുത്…ഒരു ദൈവ[പൈതലിന്റെ ജീവിതത്തിലൂടെ ദൈവനാമത്തിലൂടെ ഉയരപ്പെടട്ടെ ..നമ്മുക്ക് അതിനായി സമർപ്പിക്കാം…….

-ADVERTISEMENT-

You might also like