40 ദിന ബൈബിള്‍ ശ്രവണ പദ്ധതിക്ക് ഇന്ന് തുടക്കം

ആവേശമായി സോഷ്യൽ മീഡിയ ചലഞ്ച്

 

 

ന്യൂഡൽഹി : മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ 40 ദിന ബൈബിള്‍ ശ്രവണ പദ്ധതിയായ “#40DayBibleListeningChallenge”-നു ഏപ്രില്‍ 1-നു തുടക്കം കുറിക്കുന്നു.

ദിവസവും 30 മിനിറ്റ് ചിലവഴിച്ചു കൊണ്ട്, 40 ദിവസങ്ങള്‍ കൊണ്ട് പുതിയ നിയമം മുഴുവനായി ശ്രവിക്കുന്ന ഒരു പദ്ധതിയാണ് ഈ സോഷ്യല്‍ മീഡിയ ചലഞ്ച്.

ഏപ്രില്‍ 1 മുതല്‍ മെയ്‌ 10 വരെ ഇന്ത്യൻ സമയം രാത്രി 9:30 ന് ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ (https://www.facebook.com/KraisthavaEzhuthupura/) കൂടി അതാതു ദിവസത്തെ വചന ഭാഗം ലൈവ് സ്ട്രീമിംഗ് വഴി ലഭ്യമാക്കും. ഇന്ത്യൻ സമയം വൈകിട്ടു 9:30 pm നാണ്‌ ലൈവ് ആരംഭിക്കുക. അഡോണായ് മീഡിയ ആണ് ലൈവ് സ്ട്രീമിംഗ് പാർട്ണർ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. (ലിങ്ക് ചുവടെ)

മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച ക്രൈസ്തവ എഴുത്തുപുരയാണ്, ആദ്യ ക്രൈസ്തവ സോഷ്യല്‍ മീഡിയ ചലഞ്ചിനും തുടക്കം കുറിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവ എഴുത്തുപുരയുടെ ഡെല്‍ഹി ചാപ്റ്ററിന്റെ ചുമതലയില്‍ ആണ് ഈ പ്രോഗ്രാം നടത്തപെടുന്നത്. പാ. ബിനു ജോണ് പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

ചലഞ്ചില്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തില്ല എങ്കിൽ ഇന്ന് തന്നെ സന്ദര്‍ശിക്കുക : http://bit.ly/40DayBibleChallenge

കൂടുതല്‍ വിവരങ്ങള്‍ക്കായി
https://kraisthavaezhuthupura.com/40DayBibleListeningChallenge

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.