പാസ്റ്റർ മോൻസി എം. ജോണിനു യു.പി.എഫ് യാത്രയയപ്പു നൽകി

ഷാർജ: സ്ഥലം മാറി പോകുന്ന ഷാർജ ഐ.പി.സി ശുശ്രൂഷകനായ പാസ്റ്റർ മോൻസി എം. ജോണിനു മൊമെന്റോ നൽകി യു.പി.എഫ് യാത്രയയപ്പു നടത്തി.
മാർച്ച് 30, ശനിയാഴ്ച്ച രാത്രി 8 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻററിൽ വെച്ച് യു.പി.എഫ് – പാസ്റ്റോഴ്സ് -എൽഡേഴ്സ് ഫാമിലി മീറ്റിംഗ് നടന്നു. യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ദിലു ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ യു.എ.ഇ – ലെ വിവിധ എമിരേറ്റ്കളിലുള്ള അംഗത്വസഭകളിലെ സഭ ശുശ്രുഷകന്മാരും സഭാ മൂപ്പന്മാരും കുടുംബമായി പങ്കെടുത്തു. പാസ്റ്റർ മാണി ഇമ്മാനുവേൽ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തി. പാസ്റ്റർ ജെയിംസ് ഈപ്പൻ ഫുജൈറയും പാസ്റ്റർ മോൻസി എം. ജോൺ എന്നിവർ ദൈവ വചനത്തിൽ നിന്ന് ശുശൂഷിച്ചു. യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ദിലു ജോൺ, സെക്രട്ടറി തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ, കമ്മറ്റി അംഗങ്ങൾ എന്നിവർ മീറ്റിംഗിന് നേത്യത്വം കൊടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like