സൺ‌ഡേ സ്കൂൾ താലന്ത്‌ പരിശോധന നടത്തപ്പെടുന്നു

ഷാർജ:  ഐപിസി യുഎഇ റീജിയൺ  സൺ‌ഡേ സ്കൂൾ അസോസിയേഷൻ കുട്ടികൾക്കായി ഏപ്രിൽ മാസം 6ന് (ശനിയാഴ്ച), രാവിലെ 08:15 മുതൽ 5.30 വരെ വർഷിപ്പ്‌ സെന്ററിൽ വച്ച് താലന്തു പരിശോധന നടത്തപ്പെടുന്നു .വിവിധ ഗ്രൂപ്കളായി കുട്ടികളെ തിരിച്ച്, Solo, Coloring, Drawing, Elocution, Creative Writing, Bible Quiz, Group Song, Group Bible Quiz എന്നീ ഇനങ്ങളിലായിരിക്കും താലന്തു പരിശോധന നടത്തപ്പെടുന്നത്.

സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് ദൈവം നൽകിയിരിക്കുന്ന കഴിവുകളെ കണ്ടെത്തുക, മാറ്റുരക്കുക, പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത്.

ഏകദേശം 350 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന ഈ ദിനത്തിലേക്കായി വിപുലമായ ഒരുക്കങ്ങൾ ഡയറക്ടർ പാസ്റ്റർ റോയ് ജോർജ്, സെക്രട്ടറി ബ്രദർ ഡാർവിൻ വിൽ‌സൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. താലന്ത് പരിശോധനക്ക് ഇവാ. ഡാനി മാത്യു, ബ്രദർ ജോമിൻ മാത്യു, സജി വർഗീസ്, ലിനോ മാത്യു, സിസ്റ്റർ റോസമ്മ ജേക്കബ്, മിനി തോംസൺ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading