വാഹനാപകടം; പാസ്റ്ററുടെ ഭാര്യ ഗുരുതരാവസ്ഥയിൽ

 

പാസ്റ്റർ സനീഷും കുടുംബവും

ഫെയ്ത്ത് സിറ്റി പെരുവാ ചർച്ചിലെ പാസ്റ്റർ സനീഷിന്റെ ഭാര്യയെ ഇന്നലെ നേര്യമംഗലത്തു വച്ചുണ്ടായ കാറപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. നേര്യമംഗലം ചാക്കോച്ചി വളവിൽ കാർ നിയത്രണം വിട്ടു കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കരളിൽ വാരിയെല്ല് ഒടിഞ്ഞ് കയറിയതിനാൽ രക്തം വാർന്ന് പോകുന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മ കൂടിയാണ് സഹോദരി. അപകടത്തിൽ കുടുബത്തിലെ മറ്റ് 5 പേരും ചികിത്സയിലാണ്. ദൈവമക്കളുടെയും ദൈവദാസൻമാരുടെയും പ്രാർത്ഥനയെ ക്ഷണിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like