ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി

സജി മത്തായി കാതേട്ട്

കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.

post watermark60x60

അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019 ഏപ്രിൽ 15 നുള്ളിൽ ജന. സെക്രട്ടറിയുടെ ഇ.മെയിൽ (sajimkathettu@gmail.com) അഡ്രസ്സിൽ ആവശ്യപ്പെടുക. സ്വദേശത്തോ വിദേശത്തോ ഉള്ള ഏതെങ്കിലും ഒരു ഐ.പി.സി സഭയിൽ ഒരു വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ പ്രവർത്തനത്തിലൊ, സാഹിത്യ രംഗത്തോ ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ളവർക്ക് പ്രാഥമിക അംഗത്വത്തിനും നിലവിൽ ഐ.പി.സിയിലെ ഏതെങ്കിലും ഒരു സഭയിൽ 5 വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ സാഹിത്യ രംഗങ്ങളിലൊന്നിൽ 5 വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് സ്ഥിരാംഗത്വത്തിനും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9447 37 2726, 9447 35 0038(India), +971503540676(Gulf), 823 6469078(USA). പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 30നുള്ളിൽ ലഭിച്ചിരിക്കേണ്ടതാണ്

-ADVERTISEMENT-

You might also like