റ്റിപിഎം ബാംഗ്ലൂർ സെന്റർ കൺവൻഷൻ നാളെ(28/03/19) മുതൽ

 

ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയസംഗമവും കർണാടകയിലെ ഏറ്റവും വലിയ കൺവൻഷനുമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡിലുള്ള ഗധലഹള്ളി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവൻഷന് മുന്നോടിയായി മാർച്ച് 24 ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി ബാംഗ്ലൂർ സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു.
കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ബാംഗ്ലൂർ സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗലാപുരം, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല്‍ തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബാംഗ്ലൂർ സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. ബാംഗ്ലൂർ സെന്റർ പാസ്റ്റർ ജേക്കബ് പോൾ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ സമാധാന പ്രഭു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

റ്റിപിഎം ബാംഗ്ലൂർ സെന്റർ കൺവൻഷൻന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര ജാഥ

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading