ലേഖനം:തിന്മകൾക്കെതിരെ ‘നന്മ ‘എന്ന ആയുധം | ബിൻസൺ കെ ബാബു ,ഡെറാഡൂൺ

സംഭവവബഹുലമായ നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത് .സ്വപ്നത്തിൽ പോലും വിചാരിക്കാത്ത,വിചാരിക്കാൻ പറ്റാത്ത സംഭവപരമ്പരകളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ അവസ്ഥകൾ കണ്ടാൽ ഹൃദയമനസ്സാക്ഷിയെ തകർക്കപെടുന്ന രീതിയിൽ വിവിധങ്ങളായ ക്രൂരഹത്യങ്ങൾ നമ്മുടെ കണ്ണുകൾ കൊണ്ടും വാർത്താമാധ്യമങ്ങളിൽ കൂടിയും ദിവസവും കേട്ടുകൊണ്ടിരിക്കുന്നു .ലോകസാങ്കേതികവിദ്യകൾ ഉയർച്ചയിൽ പോകുന്നതനുസരിച്ചു വളർന്നുവരുന്ന യുവലോകം ധാർമികരീതിയിലും ,ആത്മീകരീതിയിലും തകർന്ന്നുകൊണ്ടിരിക്കുന്നു .ആർക്കും പ്രവചിക്കാൻ പറ്റാത്ത രീതിയിൽ ലോകത്തിന്റെ അവസ്ഥ മുന്നോട്ടുപോകുന്നു.രാഷ്ട്രീയ കുലപാതകങ്ങൾ ,പ്രണയപരാജയ കുലപാതങ്ങൾ ,കൊട്ടേഷൻ സംഘങ്ങൾ ,ലൈംകീക അരാജകത്വങ്ങൾ തുടങ്ങി മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ദുരന്തങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.എവിടെ എത്തി നിൽക്കുന്നു ലോകം?.

മനുഷ്യജീവനുകൾക്കു യാതൊരു വിലയും കൽപ്പിക്കാതെ നിസ്സാരമായി കൊല്ലുന്നു .പണത്തിനുവേണ്ടി ,പലകാര്യങ്ങളും സാധിക്കുവാൻ വേണ്ടി ,പ്രണയപരാജയത്തിന്റെ പക തീർക്കാൻ കൊള്ളുന്നു.ഇങ്ങനെ എത്രയോ സംഭവ വികാസങ്ങൾ നമ്മുടെ വാർത്തകളിൽ നിറഞ്ഞു.കേട്ടാൽ ഞെട്ടിക്കുന്ന രീതിയിൽ പലതും നടന്നുകൊണ്ടിരിക്കുന്നു.പ്രണയത്തിന്റെ പേരിൽ “വേണ്ട”എന്ന് പറഞ്ഞിട്ടും അതിന്റെ അർഥം മനസ്സിലാക്കാതെ യുവാവ് പെൺകുട്ടിയെ പകൽ റോഡിൽ വച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു ,അവൾ ശരീരത്തിന്റെ വേദന സഹിച്ചു ഇ ലോകം വിട്ടു യാത്രയായി .യാതൊരു കൂസലുമില്ലാതെ കൊടും ക്രൂരൻ ജയിലിൽ .ഇങ്ങനെയുള്ള സമാനമായ എത്രയോ സംഭവങ്ങൾ നടന്നുകഴിഞ്ഞു .രാഷ്ട്രീയ കുലപാതങ്ങളും ഒട്ടും കുറവല്ല ,വീടിനെ കരകയറ്റേണ്ടുന്ന ചെറുപ്പക്കാർ കൊലക്കത്തിക്ക് ഇരയാകുന്നു..ആർക്കുവേണ്ടി?എന്ത് നേട്ടത്തിനുവേണ്ടി?ആർക്കു നഷ്ട്ടം ?.നിസ്സാരമായി പറഞ്ഞുതീർക്കേണ്ടുന്ന പ്രശ്നങ്ങൾ ക്രൂരഹത്യയിലേക്കും ആത്മഹത്യയിലേക്കും കൊണ്ടെത്തിക്കുന്നു.

ഓരോ മനുഷ്യജീവനും വിലയുണ്ട്.ദൈവത്തിന് മാത്രമേ ആ ജീവനെ തിരിച്ചെടുക്കാനും സാധിക്കുകയുള്ളു .അല്ലാതെ ഒരു മനുഷ്യനും ആ ഉത്തരവാദിത്തം ഇല്ല.ഓർക്കുക എത്രയോ കുടുംബങ്ങളുടെ സമാധാനം ആണ് നഷ്ടപെട്ടുകൊണ്ടിരിക്കുന്നതു ,രാവിലെ സന്തോഷത്തോടെ ,പ്രതീക്ഷയോടെ പറഞ്ഞുവിടുന്ന മാതാപിതാക്കൾ കേൾക്കുന്ന വാർത്തകൾ ഭയാനകമായി തീരുന്നു.താങ്ങുവാൻ പറ്റാത്തതായി തീരുന്നു.വീടിന്റെ നെടുംതൂണാകേണ്ടവർ ,കരകയറ്റേണ്ടവർ അവരുടെ ചേതനയറ്റ ശരീരം വീട്ടിൽ കൊണ്ടുവരുമ്പോൾ എത്രമാത്രം ആയിരിക്കും മാതാപിതാക്കളുടെ സഹോദരീസഹോദരന്മാരുടെ കണ്ണുനീരും നിലവിളിയും .എന്നന്നേക്കും മായാതെ തങ്ങിനിൽക്കും.ക്രൂരതയുടെ മുഖംമുടി മാറ്റി ഹൃദയത്തിന്റെ കൊടുംവിഷം പിഴുതെറിഞ്ഞു സമാധാനം കൊടുക്കുന്നവരും ,സമാധാനം ഉള്ളവരുമായിരിക്കണം ഓരോ വ്യക്തിജീവിതങ്ങളും .അപ്പോഴാണ് സമൂഹത്തിൽ നന്മ വളരുന്നത്.

ഇവിടെയാണ് ഒരു ദൈവപൈതൽ സാമൂഹികമാറ്റത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത്.സമൂഹത്തിൽ നടക്കുന്ന അരാജകത്വത്തിനെതിരെ ,നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന അനീതികൾക്കെതിരെ ,അക്രമപ്രവത്തനനങ്ങൾക്കെതിരെ ,ദുരാചാരങ്ങൾക്കെതിരെ പ്രവർത്തിക്കുവാൻ ഒരുകൂട്ടം യുവാക്കളെ ആണ് ഇന്നിന്റെ ആവശ്യം .ഏകദേശം 18 മുതൽ 30 നു ഇടയിലുള്ള യുവപ്രായക്കാരാണ് കൂടുതലും അക്രമവാസന ഉളവാക്കുന്നു എന്നതാണ് വാർത്താമാധ്യമങ്ങളുടെ കണക്കു.വളരെ ശരിയാണ്.കാരണം ഇതിന്റെ ഇടയിലുള്ളവരാണ് കുലപാതങ്ങൾക്കും മറ്റു അനീതികൾക്കെതിരെയും കൂട്ടുനിൽക്കുന്നതും ,ചെയ്യുന്നതും.സ്‌കൂൾ ,കോളേജ് തലങ്ങളിലുള്ള യുവരക്തം അക്രമത്തിനും ,കൊള്ളരുതായ്മയിലേക്കും കൊണ്ടെത്തിക്കുന്നു.ഈ യുവരക്തം തിളക്കേണ്ടത്അനീതികൾക്കെതിരെയാണ്,ദുരാചാരശക്തികൾക്കെതിരെയാണ്.

നമ്മുടെ സഭകളിൽ യുവാക്കളെ ആത്മീകസത്യങ്ങൾ പഠിപ്പിക്കുവാൻ തയ്യാറാവണം .അവരിൽ അത് സ്വാധീനിച്ചു സമൂഹത്തിലും ,കോളേജുകളിലും അവരിലൂടെ നന്മകൾ പരക്കും .സമാധാനമുള്ള അന്തരീഷം അവർ പോകുന്നിടത്തൊക്കെയും ഉണ്ടാകും.തിന്മകൾക്കെതിരെ പോരാടുവാൻ പരിശീലിപ്പിക്കണം .തിന്മയുടെ,ചെയ്യാൻ അരുതാത്തതിനോട് “നോ “എന്നുപറയാൻ ഇടയാക്കുന്ന മനോഭാവം ഉള്ള സമൂഹം എഴുന്നേറ്റുവരട്ടെ .നന്മ ഏതെന്നും തിന്മ ഏതെന്നും തിരിച്ചറിയാൻ കഴിയുന്ന യുവലോകം ഇന്നത്തെ ആവശ്യം.മദ്യത്തിനും മഴക്കുമരുന്നിനും എതിരെ നടക്കുന്ന നമ്മുടെ പരസ്യയോഗങ്ങൾ വളരെ അഭിനധനാർഹമാണ് .വളരെ അർത്ഥവത്തായ ചിത്രീകരണത്തിലൂടെ ജനഹൃദയങ്ങളെ തിന്മകൾക്കെതിരെ പോരാടുവാൻ സജ്ജരാക്കുന്നു.ഇതുപോലെയുള്ള അനേകം പരസ്യയോഗങ്ങൾ ചെയ്യുവാൻ സഭകൾ പ്രസ്ഥാനങ്ങൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ ,വളർത്തിയെടുക്കട്ടെ .ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ സുന്ദരമായ കേരളം ദൈവത്തിന്റെ സമാധാനം വാഴുന്ന കേരളമായി മാറട്ടെ.സാമൂഹിക തിന്മൾക്കെതിരെ പോരാടുന്ന ഒരു യുവതലമുറ എഴുന്നേറ്റുവരട്ടെ .’നാം സമാധാനം കെടുത്തുന്നവരല്ല സമാധാനം കൊടുക്കുന്നവരായി തീരണം.”അതിനായി നമ്മുക്ക് സമർപ്പിക്കാം…….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.