യു.പി.എഫ് സ്‌കൂൾ ബുക്ക് എക്സ്ചേഞ്ച് മേള നടന്നു

ഷാർജ: യു.പി.എഫ് – ന്റെ ആഭിമുഖ്യത്തിൽ ഷാർജ്ജാ വർഷിപ്പ് സെന്ററിൽ വെച്ച് ഇന്ന് രാവിലെ 10 മുതൽ സ്‌കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ നടത്തപ്പെട്ടു. ആയിരത്തിലതികം ആളുകൾ പങ്കെടുത്ത ഈ മേള അനുഗ്രഹമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഇ.പി. ജോൺസൻ ഉത്‌ഘാടനം ചെയ്‌തു. ദുബായ്, ഷാർജ, അജ്‌മാൻ എന്നീ എമിറെറ്റസുകളിലെ സ്കൂളുകളിലെ പുസ്തകങ്ങളാണ് ഈ മേളയിൽ കൂടി വിതരണം ചെയ്തത്. നൂറുകണക്കിന് ദിർഹം വിലവരുന്ന ഗൈഡുകൾ, പുസ്തകങ്ങൾക്ക് സൗജന്യമായാണ് ഈ മേളയിൽ കൂടി കൈമാറ്റം നടത്തിയത്. വിവിധ ഭാഷ, മതക്കാർ കടന്നു വന്ന ഈ മേള വൻ വിജയമായിരുന്നു. യു.എ .ഇ -യിലെ പെന്തെകൊസ്തു സഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് -ന്റെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ മേള സംഘടിപ്പിച്ചത്.

യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു , സെക്രട്ടറി ബ്രദർ തോമസ് മാത്യു, ട്രഷറാറർ കെ. ജോഷ്വാ, കമ്മറ്റി അംഗങ്ങളായ ബ്രദർ ജിബു മാത്യു, ബ്രദർ കെ.പി.ബാബു, ബ്രദർ പ്രസാദ് ബേബി, ബ്രദർ വിനോദ് എബ്രഹാം, ബ്രദർ ജോസ് മാത്യു, പാസ്റ്റർ ഷിബു വർഗ്ഗീസ്‌, പാസ്റ്റർ ബ്ലസൺ ചെറിയാൻ, പാസ്റ്റർ ജോർജ് വർഗ്ഗീസ്‌, പാസ്റ്റർ സാം അടൂർ തുടങ്ങിയവർ ബുക്ക് ഫെയറിന് നേത്യത്വം കൊടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.