വചനമൊഴി 2019 ഏപ്രിൽ 4 മുതൽ 7വരെ

കുമളി: ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളി സഭയുടെ ആഭിമുഖ്യത്തിൽ വചനമൊഴി 2019 ഏപ്രിൽ 4 മുതൽ 7വരെ കുമളി പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് കൺവൻഷനും സംഗീതസന്ധ്യയും പവർ കോൺഫറൻസും നടത്തപ്പെടും ഏപ്രിൽ 4 വൈകിട്ട് 5:30ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ബ്രദർ ബിജോയ് വിപിയുടെ അധ്യക്ഷതയിൽ COTR തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് Rev.ജോൺസൻ ടെറ്റസ് ഉദ്ഘാടനം ചെയ്യുന്ന ഈ ആത്മീയ സംഗമം പാസ്റ്റർ മാർ ആയ റവ.പി സി ചെറിയാൻ,റവ.കെ.ജെ മാത്യു,റവ.ഡോ.ബിവർഗ്ഗീസ് എന്നിവർ വചന പ്രഘോഷണം നടത്തും വെള്ളി,ശനി ദിവസങ്ങൾ പകൽ പവർ കോൺഫറൻസ് റവ.ബിജോ മാത്യു അടൂർ നേതൃത്വം നൽകും സുപ്രസിദ്ധ ഗായകൻ തഞ്ചാവൂർ വില്യം സംഗീത ശിശ്രൂഷക്ക് നേതൃത്വം നൽകും.ഈ മീറ്റിംഗ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉള്ളവർക്ക് തൽസമയം www.provisiontv.in ൽ കാണുവാൻ സാധിക്കും.7ന് രാവിലെ 8 മണി മുതൽ വിശുദ്ധസഭായോഗം പാസ്റ്റർ ദേവരാജൻ നേതൃത്വം നൽകും പാസ്റ്റർ റെജി ഗോഡ്ലി മുഖ്യസന്ദേശം നൽകും ഉച്ചക്ക് കത്തൃമേശയോടു കൂടി ഈ ആത്മീയ സംഗമം സമാപനം കുറിക്കും സഭാശിശ്രൂഷകൻ PR.ദേവരാജൻ Bro.ഭാഗ്യരാജ് എന്നിവർ അടങ്ങുന്ന വിപുലമായ കമ്മറ്റി ചേർന്ന് കൺവൻഷനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു എന്ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ Bro.ബിജോയ് വി.പി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.