ക്രിസ്ത്യൻ സംഗീത ആൽബം റിലീസ് ചെയ്യുന്നു
നവി മുംബൈ: ഇവാഞ്ചലിസ്റ്റ് ജയ്സൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച്, അനുഗ്രഹീത ഗായകരായ അക്സ ഡി. ലാലു, അജി ചെല്ലപ്പൻ തുടങ്ങിയവർ ആലപിച്ച ഗാനങ്ങളടങ്ങിയ ക്രിസ്‌തീയ ആൽബത്തിന്റെ ഔദ്യോഗിക യൂട്യൂബ് റിലീസിംഗ് ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ നടക്കുന്ന സംഗീത സന്ധ്യയിൽ വച്ച് ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ-റീജിയണൽ ഓവർസിയർ പാസ്റ്റർ ബനിസൻ മത്തായി നിർവ്വഹിക്കുന്നു. പാസ്റ്റർ ലിവിങ്സ്റ്റൺ സക്കരിയയുടെ നേതൃത്വത്തിലുള്ള റിവൈവൽ എക്കോസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബെനിസൻ മത്തായിയുടെ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. അനുഗ്രഹീത കലാകാരൻ റോയൽ ജിനുവാണ് ഈ ആൽബത്തിന്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്.


- Advertisement -

Comments are closed.