അഡോണായി വെബ് ന്യൂസ് പോർട്ടൽ ഉദ്‌ഘാടനം നിർവഹിച്ചു

അഡോണായ് ന്യൂസിന്റെ ഔദ്യോഗിക വെബ് ന്യൂസ് പോർട്ടലിന്റെ ഉദ്‌ഘാടനം മാർച്ച് 16 ന് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ അനുഗ്രഹീത സദസിൽ പാസ്റ്റർ ബാബു ജോൺ നിർവഹിച്ചു .

പാസ്‌റ്റർ ജോൺസൻ രാമചന്ദ്രൻ അഡോണായ് മീഡിയയുടെ തുടക്കത്തെ പറ്റിയും ന്യൂസ് പോർട്ടൽ തുടങ്ങാൻ ഉള്ള സാഹചര്യങ്ങളെയും പറ്റിയും വിവരിച്ചു. 2016 ൽ ലൈവ് സ്ട്രീമിങ് തുടങ്ങിയ അഡോണായ് ടീമിന് ഈ നാളുകൾ വരെ ഉണ്ടായിരുന്ന ദർശനത്തെ പറ്റി വിവരിക്കുകയും ചെയ്തു .

ഹാർവസറ്റ് മിഷ്യൻ ഡയറക്ടർ പാസ്റ്റർ ബാബു ജോൺ അഡോണായ് ടീമിനെ ആശീർവദിച്ചു പ്രാർത്ഥിക്കുകയും വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. തുടർന്ന് ഹർവെസ്റ്റ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോൺ അഡോണായ് ടീമിനെ അഭിനന്ദിച്ചതോടൊപ്പം വരും നാളുകളിൽ ഉത്തരേന്ത്യയിൽ ഉള്ള ദൈവമക്കൾക്ക്‌ അഡോണായ് മീഡിയയിൽ കൂടെ അവരവരുടെ എഴുത്തുകളും ഉത്തരേന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ വാർത്തകളും പ്രസിദ്ധീകരിക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിച്ചു.ക്രൈസ്തവ ലോകത്തെ പ്രത്യേകാൽ ഉത്തരേന്ത്യയിലെ വാർത്തകളും ലേഖനങ്ങളും മറ്റും ഹിന്ദിയിലും ഇംഗ്ലീഷിലും അഡോണായ്  ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ക്രൈസ്തവഎഴുത്തുപുരയും അഡോണായ് മീഡിയയും സഹോദര സ്ഥാപനങ്ങൾ ആയി നിലകൊള്ളുന്നു.
ഉത്തരേന്ത്യയുടെ ആദ്യ ക്രിസ്തീയ ഹിന്ദി ന്യൂസ്‌ പോർട്ടലും, മീഡിയയും ആയ അഡോണായ് മീഡിയക്ക് ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ എല്ലാ വിധ ആശംസകളും. 

 

www.adonai.news

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.