നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ ‘പ്രേ ഫോർ കേരള’ മാസാരംഭ കോൺഫറൻസ്
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ നവംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ ‘പ്രേ ഫോർ കേരള’ എന്ന പേരിൽ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നടക്കും.

പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ ഡി.കുമാർ ദാസ്, പാസ്റ്റർ ഡെനിസ് സ്ഫടികം കണ്ണൂർ, പാസ്റ്റർ സുഗു ജോൺ പിറവം എന്നിവർ ഓരോ ദിവസങ്ങളിലും മുഖ്യ സന്ദേശം നല്കും.
സിസ്റ്റർ സാൻ്റി കെ.കോശി (ഹൈദരാബാദ്), സിസ്റ്റർ റാണി ജോൺസൻ ( തൊടുപുഴ), പാസ്റ്റർ ഷിബു ഡാനിയേൽ (രാജാപുരം) എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിക്കും.
പസ്റ്റർമാരായ ബിനു മർക്കോസ് (ശ്രീകാര്യം – തിരുവനന്തപുരം ) കെ.പി.ചന്ദ്രശേഖരൻ നായർ (കോഴിക്കോട്) കെ.സി.ജേക്കബ് (കുളത്തൂപ്പുഴ) എന്നിവർ അദ്ധ്യക്ഷത വഹിക്കും.
സുവി.ഷിബു പീറ്റർ & സിസ്റ്റർ ഷേർലി ഷിബു (പൂനെ) പാസ്റ്റർ അലക്സ് ഇ.ജോൺ & സിസ്റ്റർ മേരിക്കുട്ടി അലക്സ് (രാജസ്ഥാൻ) പാസ്റ്റർ ഷിബു എബ്രഹാം & സിസ്റ്റർ സെലിൻ ഷിബു എബ്രഹാം (ഉത്തർപ്രദേശ്) എന്നിവർ ഓരോ ദിവസങ്ങളിലും ഗാനശുശ്രൂഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

- Advertisement -


Comments are closed.