കോട്ടയത്ത് ഏകദിന യുവജന റിട്രീറ്റ് ‘ALIVE KOTTAYAM’ നവംബർ 21ന്
കോട്ടയം: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാതല ഏകദിന യുവജന റിട്രീറ്റ് ‘ALIVE KOTTAYAM’ നവംബർ 21 ശനിയാഴ്ച നടക്കും. കോട്ടയം ഗുഡ്ഷെഡ് റോഡിലുള്ള സെൻട്രൽ എ.ജി. ചർച്ചിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി.

15 മുതൽ 30 വയസ്സുവരെയുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന റിട്രീറ്റിൽ ആത്മീയ ഉണർവ്, ദൈവവുമായുള്ള വ്യക്തിബന്ധം, വിശ്വാസജീവിതത്തിലെ വളർച്ച, ക്രൈസ്തവ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ആരാധനയിലൂടെയും ദൈവവചന ശുശ്രൂഷയിലൂടെയും യുവജനങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
കോട്ടയം എ.ജി. പ്രസ്ബിറ്റർ പാസ്റ്റർ ഷാജി ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനിൽ പി.എം. (ഇലന്തൂർ), പാസ്റ്റർ ജോബി കെ.സി. (തിരുവല്ല), എന്നിവർ ക്ലാസുകൾ നയിക്കും.
പാസ്റ്റർ ചെറിയാൻ ഫിലിപ്പ് (ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റർ), പാസ്റ്റർ ബിജു തങ്കച്ചൻ (സെൻട്രൽ എ.ജി. ചർച്ച്) പാസ്റ്റർ. ഫിലിപ്പ് കുര്യാക്കോസ് (ഐപിസി കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ ) എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
ബ്രദർ. സ്റ്റെഫിൻ, സിസ്റ്റർ ബ്ലെസി ബെൻസൻ , ഇവാ. സ്റ്റാൻലി റാന്നി , ബ്രദർ. ക്രിസ്റ്റി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. കോട്ടയം ജില്ലയിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.