യു.പി.എഫ് ഷാർജയിൽ പുസ്തകമേള സംഘടിപ്പിക്കുന്നു

ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ USED SCHOOL BOOK EXCHANGE FAIR (School Text Books & Guides) മാർച്ച് 23, ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഷാർജ വർഷിപ്പ് സെൻററിൽ വച്ച് നടത്തപ്പെടുന്നു.

ഓരോ അദ്ധ്യയന വർഷവും കഴിയുമ്പോൾ കുട്ടികളുടെ നല്ല പുസ്തകങ്ങൾ, ഗൈഡുകൾ ഒക്കെ ചവറ്റുകുട്ടയിൽ കളയുന്നു. ഏറിവരുന്ന ജീവിത ചിലവുകളിൽ മാതാപിതാക്കൾക്ക് ഒരു കൈ സഹായം എന്ന നിലയിൽ കഴിഞ്ഞ വർഷങ്ങളിൽ അനേകം കുഞ്ഞുങ്ങൾക്ക് ഈ അവസരം ഏറെ പ്രയോജനം ചെയ്തു.

മാര്‍ച്ച് മാസം 23 ശനിയാഴ്ച്ച നിങ്ങളുടെ കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ കൊണ്ടുവരിക. ബുക്കുകളും ഗൈഡുകളും കൈമാറ്റം ചെയ്യുവാനുള്ള അവസരം അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

post watermark60x60

ഓരോ സ്കൂളുകള്‍ക്കും പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കും.

സ്കൂള്‍ പുസ്തകങ്ങള്‍, ഗൈഡുകള്‍, കുഞ്ഞുങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബുക്കുകള്‍ വൃത്തിയായി പൊതിഞ്ഞു സ്കൂളിന്റെ പേരും, ക്ലാസും എഴുതി എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like