കുമളി കൺവൻഷൻ

കുമളി: ഈ വരുന്ന ഏപ്രിൽ 08, 09,10 (തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ ദിവസങ്ങളിൽ ഹൗസ് ഓഫ് പ്രയർ വാട്ട്സാപ്പ് ഇന്റർനാഷണൽ ഫെലോഷിപ്പും അണക്കര ഐ.പി.സി ഏലീം സഭയും ചേർന്നൊരുക്കുന്ന മൂന്നാമത് സുവിശേഷ മഹായോഗവും വിടുതലിൽ ശുശ്രൂഷയും കുമളി ചക്കുപ്പള്ളം ആറാം മൈൽ പഞ്ചായത്ത് സ്‌റ്റേഡിയത്തിന് സമീപം ഗിൽഗാൽ സ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പാസ്റ്റർ ജോയി ചെങ്കൽ ഉത്ഘാടനം നിർവ്വഹിക്കുന്ന മീറ്റിംഗിൽ ഈ കാലഘട്ടങ്ങളിൽ ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസന്മാരായ പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ലാസർ വി. മാത്യു എന്നിവർ ഈ ദിവസങ്ങളിൽ ശുശ്രൂഷിക്കുകയും കോട്ടയം സെറാഫ് മെലഡീസ് ഗാനശുശ്രൂഷ നിർവഹിക്കുകയും ചെയ്യുന്നു. പ്രസ്തുത യോഗങ്ങളിലേയ്ക്ക് ഏവരെയും യേശുക്രിസ്തുവിന്റെ നാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like