റ്റിപിഎം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു

ഈ വർഷത്തെ ചെന്നൈ സാർവ്വദേശീയ കൺവൻഷനിൽ 37 സഹോദരന്മാരേയും 91 സഹോദരിമാരേയും പുതിയതായി സുവിശേഷ വേലക്കായി തിരഞ്ഞെടുത്തു

ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമവുമായ ചെന്നൈ സർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 6 ബുധനാഴ്‌ച മുതൽ 10 ഞായറാഴ്ച വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടന്നു.
കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു മുഖ്യ സന്ദേശം നൽകി.
കൺവൻഷന്റെ പ്രാരംഭ യോഗം ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് നടന്ന സുവിശേഷ പ്രസംഗങ്ങളിൽ സിംഗപ്പൂർ സെന്റർ പാസ്റ്റർ എം ജോഷ്വാ ത്യാഗരാജൻ, പാസ്റ്റർ ജോസ് മാത്യൂ (യു.എസ്), അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് എന്നിവരും പകൽ നടന്ന പൊതുയോഗങ്ങളിൽ ഡൽഹി സെന്റർ പാസ്റ്റർ എസ് ഏബ്രഹാം, മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ് തമ്പി ദുരൈ, പാസ്റ്റർ ജോസ് മാത്യൂ (യു.എസ്) എന്നിവരും പ്രസംഗിച്ചു.
സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യം, ബൈബിൾ ക്ലാസ്സ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം, കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ എന്നിവയും നടന്നു.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
കൺവൻഷന്‍റെ സമാപന ദിനമായ ഞായറാഴ്ച 163 സഹോദരൻമാരും 154 സഹോദരിമാരും ജലസ്നാനമേറ്റു. ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയിൽ മലേഷ്യ സെന്റർ പാസ്റ്റർ എൻ ലൂക്ക് പ്രസംഗിച്ചു. രോഗസൗഖ്യം ലഭിച്ചവർ സാക്ഷ്യങ്ങൾ പങ്കുവെച്ചു.
ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവർ നേതൃത്വം നൽകി.
മാർച്ച്‌ 5 മുതൽ 6 വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 11 ന് സഭയുടെ വാർഷിക ജനറൽബോഡി യോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടന്നു. ഈ വർഷത്തെ ചെന്നൈ സാർവ്വദേശീയ കൺവൻഷനിൽ 37 സഹോദരന്മാരേയും 91 സഹോദരിമാരേയും പുതിയതായി സുവിശേഷ വേലക്കായി തിരഞ്ഞെടുത്തു.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.