ഹാർവെസ്റ് ഫെസ്റ്റിവൽ 2019ന് അനുഗ്രഹീത ആരംഭം

വാർത്ത : സ്റ്റീഫൻ ശാമുവേൽ ന്യൂഡൽഹി

 

നോയിഡ : ഹാർവെസ്റ് മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡ നോളഡ്ജ് പാർക്ക്‌ 3ൽ ഉള്ള HMC ഓഡിറ്റോറിയത്തിൽ വച്ച് പാസ്റ്റർ ബാബു ജോണിന്റെ പ്രാർത്ഥനയോടെ ആരംഭമായി. പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ ബിജു ജോൺ അധ്യക്ഷത വഹിച്ചു.
ആരംഭ സെക്ഷനിൽ പാസ്റ്റർ വൈ. യോഹന്നാൻ വചനത്തിൽ നിന്നും സംസാരിച്ചു.
ഉച്ചകഴിഞ്ഞ സെക്ഷനിൽ പാസ്റ്റർ പി. കെ. തോമസ് വചന ശുശ്രൂഷ നിർവഹിച്ചു.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തോടെ ദൈവവേലക്കു ഇറങ്ങുവാൻ കൂടിവന്നവരോട് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
വൈകുന്നേരത്തെ സുവിശേഷ യോഗത്തിൽ ഹാർവെസ്റ് മിഷൻ ഡയറക്ടർ പാസ്റ്റർ ബാബു ജോൺ പ്രസ്തുത സമ്മേളനത്തിന്റെ തീം ആയ മനുഷ്യപുത്രാ നിന്നെ ഞാൻ ജനത്തിന്റെ കാവൽക്കാരൻ ആക്കിയിരിക്കുന്നു എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവഹിച്ചു.
വരും ദിവസങ്ങളിൽ റവ.ഡോ. റ്റി.ജെ. ശാമുവേൽ തുടങ്ങിയ അനുഗ്രഹീത ദൈവദാസൻമാർ വചന ശുശ്രൂഷനിർവഹിക്കും. വചന ശുശ്രൂഷയുടെ ഹിന്ദി പരിഭാഷ പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ നിർവഹിക്കുന്നു.
ഇന്നലെെ  (11/03/19) രാവിലെ 9മണിക്ക് പ്രാർത്ഥിച്ചു ആരംഭിച്ച ഈ സുവിശേഷ സമ്മേളനം 17/03/19 ഞായറാഴ്ച സഭായോഗത്തോടെ സമാപിക്കും. തുടർന്ന് ഞായറാഴ്ച വൈകുന്നേരം 4മണി മുതൽ ഹാർവെസ്റ് മിഷൻ ബൈബിൾ കോളേജിന്റെ ഗ്രേഡുയേഷൻ സമ്മേളനവും നടക്കും. വചന പഠനം പൂർത്തിയാക്കിയ 25ൽ പരം വിദ്യാർത്ഥികളുടെ ഗ്രേഡുയേഷൻ ആണ് നടക്കുന്നത്.
ഈ സമ്മേളനങ്ങളുടെ തത്സമയ സംപ്രേക്ഷണം അഡോണായ് മീഡിയ നിർവഹിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.