അടിയന്തിര പ്രാർത്ഥനയ്ക്ക്

ഉക്രൈൻ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനും മുൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ) ശ്രുശൂഷകനുമായ പാസ്റ്റർ എം.എ. തോമസിന്റെ ഉക്രൈനിൽ മെഡിസിന് പഠിക്കുന്ന മകൻ ജോബിൻ മാർച്ച് 8 വെള്ളിയാഴ്ച്ച ഉക്രൈനിൽ വച്ച് ഉണ്ടായ കാറപകടത്തിൽ തന്റെ കാലുകൾക്കു വളരെ ഗുരുതര പരിക്കുപറ്റി ഇന്ന് മാർച്ച് 11 ഞാറാഴ്ച്ച ഒരു അടിയന്തര സർജറിക്ക്‌ വിധയപെടുന്നു. പ്രിയ മകൻ ഓടിച്ച റെന്റ് എ കാർ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു കൂടെ ഉള്ള മറ്റൊരു കൂട്ടുകാരനും ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. ഇവർ രണ്ടു പേരും അവർ അവിടെ കൂടി വരുന്ന ദൈവസഭയിലെ വർഷിപ് ലീഡേഴ്‌സ് ആയിരുന്നു. പ്രിയ ദൈവദാസന്റെ ഭാര്യാ സഹോദരൻ വിവരം അറിഞ്ഞു അമേരിക്കയിൽ നിന്നും ഉക്രൈനിലേക്കു യാത്ര തിരിച്ചിട്ടുണ്ട്. ദൈവമക്കൾ ഏവരും അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഈ രണ്ട് പ്രിയ കുഞ്ഞുങ്ങളുടെയും പരിപൂർണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like