157 പേരുമായി പോയ ബോയിംഗ് വിമാനം തകര്‍ന്നുവീണു

അഡ്ഡിസ് അബാബ: 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിമാനം തകര്‍ന്നുവീഴുമ്പോൾ 149 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.38 ന് തലസ്ഥാനമായ അഡ്ഡിസ് അബാബയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 8.44 ഓടെയാണ് തകര്‍ന്നുവീണതെന്ന് വിമാനക്കമ്പനി വക്താവ് പറഞ്ഞു. എവിടെയാണ് വിമാനം തകര്‍ന്നുവീണതെന്നോ കാരണം എന്താണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.

അതേസമയം ഇന്ന് ഇ​സ്താം​ബൂ​ളി​ല്‍ നി​ന്ന് ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തു​ര്‍​ക്കീ​ഷ് വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ല്‍​പ്പെ​ട്ട് 30 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ര്‍​ക്കീ​ഷ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ബോ​യിം​ഗ് 777 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

326 യാ​ത്ര​ക്കാ​രും 22 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ വി​മാ​നം ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.