വിശുദ്ധി നമ്മുടെ അലങ്കാരമായി കാണപ്പെടട്ടെ: ചീഫ് പാസ്റ്റർ എബ്രഹാം മാത്യു

ഇന്ന് വൈകിട്ട് നടക്കുന്ന ദൈവിക രോഗശാന്തി ശുശ്രൂഷയോടെ റ്റിപിഎം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിക്കും

ചെന്നൈ: വിശുദ്ധി നമ്മുടെ അലങ്കാരമായി ക്രിസ്തുവിന്റെ വീണ്ടും വരവിനായി നമ്മൾക്ക് ഒരുങ്ങാം എന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു.
ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കുന്ന റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ സങ്കീര്‍ത്തനങ്ങൾ 24: 3 മുതൽ 6 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർത്താവായ യേശു ക്രിസ്തു മാത്രമാണ് നമ്മുടെ യജമാനന്‍ എന്ന് നമ്മൾക്ക് ഉറപ്പുള്ളവരായിരിക്കണം എന്ന് പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.
ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർഥനയോടെ വിശുദ്ധ സഭായോഗം ആരംഭിച്ചത്. സിസ്റ്റർ ലീലാമ്മ വര്‍ഗീസ് അനുഭവ സാക്ഷ്യം പ്രസ്താവിച്ചു.
സംയുക്ത വിശുദ്ധ സഭായോഗത്തിൽ വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ചെന്നൈ കൺവൻഷനിൽ 163 സഹോദരൻമാരും 154 സഹോദരിമാരും ജലസ്നാനമേറ്റു, ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.
ഇന്ന് വൈകിട്ട് 3 ന് ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രത്യേക പ്രാർത്ഥനയും വൈകിട്ട് 5.20 ന് ദൈവിക രോഗശാന്തി ശുശ്രൂഷ ആരംഭിക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയേറ്റ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജെയം എന്നിവർ നേതൃത്വം നൽകും.
നാളെ രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.