കർത്താവിന്റെ രഹസ്യ വരവിനായി നമുക്കൊരുങ്ങാം: പാസ്റ്റർ എം റ്റി തോമസ്

റ്റിപിഎം ചെന്നൈ സാർവ്വദേശീയ കൺവൻഷന്‍ നാളെ സമാപിക്കും

 

ചെന്നൈ: വിശുദ്ധിയെ തികച്ചു നമുക്കു കർത്താവിന്‍റെ മഹത്വ പ്രത്യക്ഷതക്കായി ഒരുങ്ങാമെന്നു ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്.
ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കുന്ന റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷന്റെ നാലാം ദിനം രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.
നാം ശിരസാകുന്ന ക്രിസ്തുവിനോളം വളരുവാൻ വേണ്ടി ദൈവം സഭയിൽ അപ്പോസ്തലന്മാരെ നിയമിച്ചിരിക്കുന്നു. വേർപാടു ജീവിതം ചെയ്താൽ മാത്രമേ നാം ക്രിസ്തുവിന്റെ പ്രത്യേക സമ്പത്തായി മാറുകയുള്ളൂ എന്ന് പാസ്റ്റർ എം റ്റി തോമസ് പറഞ്ഞു. 1 തെസ്സലോനിക്യർ 4:16 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുമ്പുലിയൂർ സെന്റർ പാസ്റ്റർ കെ സാമുവേലിന്റെ പ്രാർഥനയോടെ നാലാം ദിന രാത്രി യോഗം ആരംഭിച്ചത്. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു നേതൃത്വം നൽകി. സിസ്റ്റർ പ്രിയ രാജേഷ് അനുഭവ സാക്ഷ്യം പ്രസ്താവിച്ചു.
പകൽ നടന്ന പൊതു യോഗത്തിൽ പാസ്റ്റർ ജോസ് മാത്യൂ (യു.എസ്) പ്രസംഗിച്ചു.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. ചീഫ് പാസ്റ്റർമ്മാരും സെന്റർ പാസ്റ്റർമ്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കുന്നു. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ നടക്കും.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസമായ നാളെ രാവിലെ പ്രത്യേക ബൈബിൾ ക്ലാസ്സും സ്നാന ശുശ്രൂഷയും തുടർന്ന് സംയുക്ത സഭായോഗവും ശിശു പ്രതിഷ്ഠ ശുശ്രൂഷയും വൈകിട്ട് 6 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും നടക്കും.
മാർച്ച് 11 തിങ്കളാഴ്‌ച രാവിലെ സഭയുടെ വാർഷിക ജനറൽബോഡി യോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും

ചെന്നൈ കൺവൻഷനിൽ നാളെ (10/03/19)
4.00 – സ്തോത്ര പ്രാർത്ഥന
7.00 – വേദപാഠം
9.00 – സംയുക്ത സഭായോഗം
6.00 – പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.