കുവൈറ്റിൽ ഇനി വാർഷിക അവധി 35 ദിവസം

കുവൈറ്റ്: സ്വകാര്യമേഖലയില്‍ വാര്‍ഷികാവധി 35 ദിവസമാ‍ക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റിന്റെ ആരോഗ്യ-സാമൂഹിക കാര്യ സമിതി അംഗീകരിച്ചു. നിലവില്‍ 30 ദിവസമാണ് അവധി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതു ബാധകമാണെന്ന് ഉസാമ അല്‍ ഷഹീന്‍ എം‌.പി. പറഞ്ഞു. വെള്ളിയാഴ്ചകള്‍ കൂടാതെയാണ് വാര്‍ഷികാവധി കണക്കാക്കുക. തൊഴില്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ ഭാഗമായാണ് വാര്‍ഷികാവധി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം.

-ADVERTISEMENT-

-ADVERTISEMENT-

You might also like