സി.ഇ.എമ്മിന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) 2019-2021 വർഷത്തേക്കുള്ള ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ ഇന്ന് തിരുവല്ലയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ചു തെരഞ്ഞെടുത്തു. പാസ്റ്റർ സോവി മാത്യു (ജനറൽ പ്രസിഡന്റ്), പാസ്റ്റർ രാജീവ് ജി. (സീനിയർ വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിനു ഏബ്രഹാം (ജൂനിയർ വൈസ് പ്രസിഡന്റ്), പാസ്റ്റർ ജോമോൻ ജോസഫ് (ജനറൽ സെക്രട്ടറി), ഇവാ. എബി ബേബി (ജനറൽ ട്രഷറർ), അജിത് ജോർജ് (അസ്സോ. സെക്രെട്ടറി), പാസ്റ്റർ സാംകുട്ടി ജോണ്(അസ്സോ. ട്രഷറർ), പാസ്റ്റർ ഹാബേൽ പി.ജെ. (മെമ്പർഷിപ്പ്), പാസ്റ്റർ സിജി ജോണ്സൻ (താലന്തു പരിശോധന), ബിജു നൈനാൻ (പബ്ലിസിറ്റി), പാസ്റ്റർ സജു പുന്നൂസ് (മീഡിയ), പാസ്റ്റർ ജോസ് ജോർജ് (ലിറ്ററേച്ചർ), പാസ്റ്റർ സാംസൺ തോമസ് (ജനറൽ കോർഡിനേറ്റർ) പാസ്റ്റർ സുരേഷ് കുമാർ ആർ പി (ഫിനാൻസ് ക്യാമ്പയിൻ സെക്രെട്ടറി) എന്നിവരെയാണ് ഇന്ന് തെരഞ്ഞെടുത്തത്. ശാരോൻ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സൻ കെ സാമുവേൽ, മാനേജിങ് കൗണ്സിൽ സെക്രെട്ടറി പാസ്റ്റർ ജേക്കബ് ജോർജ് തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി എത്തി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like