പേരെക്കോണം എ.ജി. സഭാഹാൾ അഗ്നിക്കിരയാക്കി

തിരുവനന്തപുരം: പണി നടന്നുകൊണ്ടിരുന്ന പേരെക്കോണം എ.ജി. സഭാഹാൾ കഴിഞ്ഞ രാത്രിയിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ അഗ്നിക്കിരയാക്കി. ഹാൾ പണിയുടെ ആവശ്യത്തിനായി ഒരുക്കി വച്ചിരുന്ന തടി ഉരുപ്പടികൾ, അതുപോലെ പായകൾ, കർട്ടനുകൾ, മറ്റു സാമഗ്രികളും പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. പൂട്ടികിടന്നിരുന്ന ഹാളിന്റെ പൂട്ട് കുത്തിപ്പൊളിച്ചാണ് അക്രമം നടത്തിയത്. പുലർച്ചെ അഞ്ചുമണിയോടെ സമീപ വാസികൾ ഹാളിൽ നിന്നും പുക ഉയരുന്നത് കണ്ട് സ്ഥലം ശുശ്രൂഷകനെ വിളിച്ച് അറിയിക്കുകയായിരുന്നു. സമാധാനപരമായി ആരാധന നടത്തുന്നതിനും അക്രമത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സഭയുടെ പ്രതിനിധികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like