ഖത്തറില്‍ ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യത

ഖത്തര്‍: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റടിക്കാന്‍ സാധ്യതയെന്നു കാലാവസ്‌ഥാനിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച രാത്രി വരെയാണു വടക്കു പടിഞ്ഞാറന്‍ കാറ്റടിക്കുക. മണിക്കൂറില്‍ 30 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗമാണ്‌ കാറ്റിനു പ്രതീക്ഷിക്കുന്നത്‌. കാറ്റ് ശക്തമായ കടല്‍ക്ഷോഭത്തിനു കാരണമാകുമെന്നും തിരമാലകള്‍ 12 അടിവരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്‌. ഖത്തറിന്റെ ഉള്‍പ്രദേശങ്ങളില്‍ പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച ഒരു കിലോമീറ്ററായി ചുരുങ്ങും. ഇന്നും നാളെയും ആകാശം കാര്‍മേഘാവൃതമാകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like