ബെംഗളുരു എഫ് ജി എ ജി ചർച്ച് 600 ദിന പ്രാർഥന സമ്മേളനം സമാപിച്ചു

ബെംഗളുരു: പാസ്റ്റർ പോൾ തങ്കയ്യ നേതൃത്യം നൽകുന്ന ബെംഗളുരു ഇന്ദിരാ നഗറിലെ ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് അസാധാരണമായ ആത്മീയ ഉണർവിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. 2017 ജൂലെ മൂന്നിന്  തുടക്കം കുറിച്ച പ്രാർഥന 600 ദിനങ്ങൾ പിന്നിട്ട് തുടർമാനമായ ഉണർവ്വിന്റെ പുതുചരിത്രം സൃഷ്ടിക്കുന്നു. തുടർച്ചയായ പ്രാർഥനയുടെ 600 –  ദിവസം 2019 ഫെബ്രുവരി  22 ന് പതിനായിരത്തിൽപരം ദൈവജനങ്ങളും ശുശ്രൂഷകന്മാരും ഒന്നിച്ച് ഇന്ദിരാനഗർ എഫ് ജി എ ജി ഹാളിൽ  സമ്മേളിച്ചത് അവിസ്മരണീയമായി. അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടിവും ,കമ്മറ്റി അംഗങ്ങളും നിരവധി പ്രസ്ബിറ്റർമാരും പ്രാർഥനയിൽ പങ്കാളികളായി. പട്ടണത്തിലെ എ.ജി സഭകൾ മാത്രമല്ല മറ്റ് ക്രിസ്തീയ സഭകളും ശുശ്രൂഷകന്മാരും ഈ വേദിയിൽ ഒന്നിച്ച് ചേർന്ന് ഉണർവ്വിന്റെ 600 – ദിനം ചരിത്രത്തിലെ നിർണായക നിമിഷമാക്കി മാറ്റി.
ദൈവം രാജ്യത്തിനു വേണ്ടി  വൻകാര്യങ്ങളെ ചെയ്യുമെന്നും പ്രാർഥനയിൽ മടുത്തു പോകാതെ ഹൃദയഭാരം ഉള്ളവരായി തീരണമെന്ന് എഫ് ജി എ ജി സഭ സ്ഥാപകനും സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ ജി സൂപ്രണ്ടൻറുമായ റവ.പോൾ തങ്കച്ച പറഞ്ഞു. ” പ്രാർഥനയ്ക്കുള്ള ഏക വഴി പ്രാർഥനയിൽ തുടരുക എന്നതാണന്നും അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ.സമി തങ്കയ്യയും വചന പ്രഭാഷണം നടത്തി.
-ADVERTISEMENT-

-ADVERTISEMENT-

You might also like