വൈ.പി.ഇ ഫാമിലി സെമിനാർ ഷാർജയിൽ

ഷാർജ: ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ വൈ.പി.ഇ യുടെ നേതൃത്വത്തിൽ ഫാമിലി സെമിനാർ നടത്തപ്പെടുന്നു. 28 ഫെബ്രുവരി 2019 വ്യാഴം വൈകുന്നേരം 8 മണി മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2ൽ വച്ചാണ് പ്രസ്തുത പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ഈ കാലഘട്ടത്തിൽ, കുട്ടികളിലും കുടുംബങ്ങളിലും കണ്ടുവരുന്ന പ്രശ്നങ്ങളെയും അതിനുള്ള പരിഹാരങ്ങളെയും കുറിച്ചുള്ള ചർച്ചയും പഠനവുമാണ് കേന്ദ്രവിഷയം. ചർച്ച് ഓഫ് ഗോഡ് സഭയുടെ നാഷണൽ ഓവർസീയർ റവ. കെ.ഓ. മാത്യു ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത സെമിനാറിൽ ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ റൂബിൾ ജോസഫ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ റൂബിൾ ജോസഫ്, ചെങ്ങന്നൂർ മൗണ്ട് സീയോൻ കൗൺസിലിംഗ് സെന്ററിൽ ഫാമിലി കൗൺസിലറായും, ചർച്ച് ഓഫ് ഗോഡ് ഇൻഡ്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പർട്ട്മെന്റിൽ പ്രവർത്തിക്കുന്ന പാസ്റ്റർ റുബിൾ ഇന്റർനാഷ്ണൽ ഹ്യൂമൻ റൈറ്റ്സ് സോണൽ കമ്മീഷണർ ആണ്. കുടുംബ കോടതികളുടെ അംഗീകൃത ഫാമിലി കൗൺസിലർ ആയും സേവനം അനുഷ്ഠിക്കുന്നു. വേദ പഠനത്തിലും കൗൺസിലിംഗിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ ടൗൺ ചർച്ചിന്റെ യൂത്ത് പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like