കാറപകടം: ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി.എ. ജോർജിന് ഗുരുതര പരിക്ക്

അഹമ്മദാബാദ്: ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജിന് ഇന്ന് രാവിലെ വാഹനാപകടത്തിൽ പരിക്കേറ്റു. ഹാൻസോളിൽ പാസ്റ്റേഴ്‌സ് മീറ്റിങ്ങിന് പോകുന്ന വഴിക്കു ആനന്ദ് – അഹമ്മദാബാദ് എക്സ്പ്രസ് ഹൈവെയിൽ താൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഖത്തു സാരമായ പരിക്കുകളോടെ ഇപ്പോൾ കർത്തൃദാസനെ അഹമ്മദാബാദ് സൈഡസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ സുസുകി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. ദൈവദാസൻറെ പൂർണവിടുതലിനായി ദൈവജനം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like