ബാംഗ്ലൂർ എയർഷോ കാർ പാർക്കിംഗിൽ വൻ തീപിടുത്തം

ബംഗളുരു:  യെലഹങ്ക എയർഷോ കാർ പാർക്കിംഗ് ഏരിയായിൽ വൻ തീപിടുത്തം. ഏകദേശം 25 കാറുകൾ തീപിടുത്തത്തിൽ കത്തി നശിച്ചതായി അറിയുന്നു. പാർക്കിങ് നമ്പർ 5ലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം 800 ഓളം കാറുകൾ ഈ സമയം അവിടെ പാർക്ക് ചെയ്തിരുന്നു. വലിയ തോതിലുള്ള ട്രാഫിക്ക് ബ്ലോക്കാണ് ഇവിടെ നേരിടുന്നത്. ഇന്ന് ശനിയാഴ്ച്ച ആയതിനാൽ കൂടുതൽ സന്ദർശകർ ഇവിടേക്ക് ഒഴുകുന്നുണ്ട്. തീ പിടുത്തത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു എന്നാണ്  അറിയാൻ കഴിയുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like