“WARPATH – Beyond the Life” ഫിലിം പ്രദർശനം അബുദാബിയിൽ

അബുദാബി: ഐ.പി.സി അബുദാബിയും, ഐ.സി.പി.എഫ് അബുദാബിയും ചേർന്ന്, തന്റെ രണ്ട് ആണ്‍ മക്കളോടൊപ്പം യേശുവിനു വേണ്ടി ഇന്ത്യൻ മണ്ണിൽ രക്തസാക്ഷിയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിന്റെ ജീവിതത്തെ കുറിച്ച് ദിലീപ് വാഗ് നിർമ്മിച്ച “WARPATH – Beyond the Life” എന്ന ഡോക്യുമെന്ററി ഫിലിം ഫെബ്രുവരി 24 ഞായറാഴ്ച വൈകിട്ട് 7:30 മുതൽ 10 മണി വരെ ഇവാഞ്ഞെലിക്കൽ ചർച്ച് സെന്ററിൽ പ്രദർശിപ്പിക്കും.

1999 ജനുവരി 22ന് ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സുവിശേഷ വിരോധികൾ തീവെച്ചു കൊല്ലുകയായിരുന്നു.

പ്രവേശനം സൗജന്യം, ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading