ബാംഗ്ലൂരിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു

യെലഹങ്ക: ബാംഗ്ലൂരിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. നാളെ ആരംഭിക്കാനിരിക്കുന്ന 12 മത് ബംഗളൂർ എയ്‌റോ ഇന്ത്യ എയർഷോയുടെ പരിശീലന പറക്കലിനിടയിൽ സൂര്യകിരൻ എയറോബാറ്റിക് ടീമിൻ്റെ രണ്ട് ജെറ്റ് വി​മാ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. രണ്ടു പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ചി​ല വീ​ടു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ണ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

നാളെ (ഫെബ്രുവരി 20) മുതല്‍ 24 വരെയാണ് എയ്‌റോ ഇന്ത്യ പ്രദര്‍ശനം. 1996-ലാണ് സൂര്യകിരണ്‍ എയ്റോബാറ്റിക് ടീം ആരംഭിക്കുന്നത്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like