- Advertisement -

ലേഖനം:യിസ്രയേലിനോടുള്ള ദൈവത്തിന്റെ ഗണിതശാസ്ത്രം | ജൂനു ഫിന്നി, ത്രിശ്ശൂർ

സ്രായേൽ മക്കൾ പിൻ തുടർന്ന  ഗണിതശാസ്ത്രം ആയിരുന്നില്ല ദൈവത്തിനവരോടുണ്ടായിരുന്നത്, ആ കണക്കുകൂട്ടലുകൾ പലപ്പോഴും തിരുത്തപെടേണ്ടതായി വന്നു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു

Download Our Android App | iOS App

മോശയുടെയും അഹരോന്റെയും നേത്രുത്വത്തിൽ കനാനിലേക്കുള്ള പ്രയാണത്തിൽ മരുഭൂമികളും സമഭൂമിയും മേച്ചല്പുറങ്ങളും അടങ്ങിയ വ്യത്യസ്തങ്ങളായ പല  ഭുമിശാസ്ത്രാനുഭവങ്ങളിലൂടെയും യിസ്രായേൽ മക്കൾ  കടന്നു പോയി , ഭൂമിശാസ്ത്ര അനുഭവങ്ങൾ മാത്രമായിരുന്നില്ല, വാന ശാസ്ത്രവും, ജൈവ ശാസ്ത്രവും ഒക്കെ അവർ പഠിച്ചു അതിൽ ഏറെ കഠിനമായിരുന്നത് ഗണിതശാസ്ത്രം ആയിരുന്നു നമ്മിൽ ചിലർക്കെങ്കിലും എന്ന പോലെ , കണക്ക് അത്ര വേഗത്തിൽ വശമാക്കാൻ കഴിയുന്നതല്ല അതിനു ശ്രദ്ധയുണ്ടാവണം, നമുക്കൊക്കെ ഒരു പാട് കണക്കു കൂട്ടലുള്ള പോലെ ഇസ്രായേൽ മക്കൾക്കും ഉണ്ടായിരുന്നു എന്നാൽ ആ  കണക്കു കൂട്ടൽ പോലെ ആയിരുന്നില്ല കാര്യങ്ങൾ പലപ്പോഴും , പുറപ്പെട്ട കാലത്ത് ദൈവീക വിടുതലിന്റെ നടുവിൽ  തപ്പെടുത്ത് സ്ത്രൊത്രം പറഞ്ഞവർ അതേ വായ് കൊണ്ട്  തന്നെ പിറുപിറുക്കുവാനും മടിച്ചില്ല, എന്തോ പിറുപിറുപ്പും അവിശ്വാസവും രക്തത്തിൽ അലിഞ്ഞപോലെ, അവരുടെ ഹ്യദയം ദൈവസന്നിധിയിൽ ഏകാഗ്രമായിരുന്നില്ല , ഇത്രയേറെ അൽഭുതങ്ങൾ കണ്ടിട്ടും അവിശ്വസിക്കുവാനും, പിറുപിറുക്കുവാനും മടിയില്ലാത്ത ഒരു സമൂഹമായ് അവർ  മാറിയിരുന്നു.

post watermark60x60

ശൂർ മരുഭൂമിയിൽ വെള്ളം കിട്ടാതെ 3 നാൾ സഞ്ചരിച്ചു മാറായിൽ എത്തിയപ്പോൾ  അവിടെ ലഭിച്ചവെള്ളമോ കയ്പ്പുള്ളതും , പിറുപിറുപ്പോടെ ജനം മോശക്കുനേരെ തിരിഞ്ഞു, മോശക്കു തിരിയാൻ ദൈവം മാത്രമേയുള്ളല്ലോ മോശ ദൈവത്തിങ്കലേക്കും തിരിഞ്ഞും ദൈവം വ്രക്ഷം   കാട്ടികോടുത്തു അതു വെള്ളത്തിൽ  ഇട്ടപ്പോൾ മാറായിലെ വെള്ളം മധുരം ആയിമാറി ,തുടർന്ന് അവരുടെ വിഷയം ഭക്ഷണം ആയിരുന്നു അടിമ ഗ്ര്യഹത്തിലെ ഇറച്ചികലങ്ങളും,അവിടെ ഞങ്ങൾ ത്ര്യപ്തിയോടെ ഭക്ഷിച്ചിരുന്നു എന്നൊക്കെയായി അവരുടെ വാദം ,അതു കേട്ട് ദൈവം അവർക്ക് ആകാശത്തുനിന്നും മന്ന വർഷിപ്പിച്ചു നൽകി എന്നാൽ ദൈവം പറഞ്ഞ കണക്ക് അവരുടെ കണക്കിനും ,അത്യാഗ്രഹത്തിനും അപ്പുറം ആയിരുന്നു ഏറേ പെറുക്കിയവനും , കുറെ പെറുക്കിയവനും  അളന്നപ്പോൾ ഒരുപോലെ അതിലൂടെ ദൈവം അവരേമൂന്നു പ്രധാന പാഠങ്ങൾ ബോദ്ധ്യപ്പെടുത്തുകയായിരുന്നു 1,നിങ്ങൾ തുല്യത നിലനിർത്തണം എല്ലാവരും എന്റെ ദ്യഷ്ടിയിൽ ഒരുപോലെ ആ‍ണ് സമത്വം , 2,   അമിതമായ് കൂട്ടി വെക്കുന്നത് ശാപമായ് എണ്ണപ്പെടൂം അത്യാഗ്രഹം പാടില്ല, 3, ആവശ്യസമയത്ത് ആശങ്കകളോടെ  പിറുപിറുക്കകയല്ല ഏതാവശ്യത്തിനും,ദൈവാശ്രയം ആ‍ണ് അഭികാമ്യം    ഇസ്രായേൽ മക്കളിലൂടെ ദൈവം ലൊകത്തിനു നൽകിയ അതിമഹത്തായ സന്ദേശം.സങ്കീർത്തനക്കാരൻ പറയുന്നു  നിന്റെ നാമത്തേ അറിയുന്നവർ നിങ്കൽ ആശ്രയിക്കും, യഹോവെ നിന്നേ അന്വഷിക്കുന്നവരേ നീ ഉപേക്ഷിക്കുന്നില്ലല്ലോ ( സങ്കീർത്തനം 9 : 10 ).

മറ്റൊരിക്കൽ പ്രവാചകനായ ഏലിയാവ്  യഹോവയ്ക്കായ് ശുഷ്കാന്തിയോടെ നിന്നത് ഞാൻ ഒരുവൻ മാത്രം എന്ന കണക്ക് നിരത്തുമ്പോൾ  യഹോവ പറയുന്നു നിന്റെ കണക്കിൽ പെടാത്ത ഏഴായിരം എനിക്കുണ്ട് ( 1രാജ 19 :14, 18 ) വാഗ്ദത്ത മശിഹായെപറ്റിയുള്ള അവരുടെ കണക്കുകൂട്ടലും തെറ്റായതായിരുന്നു,  ലോകവും, സാഹചര്യങ്ങളും, ഒക്കെ നമ്മെപഠിപ്പിച്ച ആ ഗണിതശാസ്ത്രം മാറ്റിവച്ച് ദൈവീകപാഠങ്ങൾ ഗ്രഹിക്കാനായ് അനുതാപത്തോടെ അടുത്തുചെല്ലാം. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ ഉയർന്നിരിക്കുന്ന ദൈവത്തിന്റെ വഴികൾ നാംതിരിച്ചറിയേണ്ടിയിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...