ഭാവന:”യുത്തിക്കോസിന്റെ തുമ്മൽ….” I ബിബിൻ ബാബു

സ്വർഗത്തിലെ ഡോക്ടർ ആയ ഡോ. ലൂക്കിനെ കാണാൻ വേണ്ടി യുത്തിക്കോസ് ഇരിക്കുമ്പോൾ പാസ്റ്റർ മത്തായിയും ആയി ഉള്ള സംഭാഷണത്തിന് പ്രശസ്ത ഭാഗങ്ങൾ…

യുത്തിക്കോസ് – സാറേ, ഡോ. ലൂക്ക് എപ്പോൾ വരും..

പാസ്റ്റർ മത്തായി – അറിയില്ല ഇപ്പോൾ വരുമായിരിക്കും. അല്ല എന്താ അസുഖം..

യുത്തിക്കോസ് – തുമ്മൽ ആണ്. അത് ഒരു പ്രതേകതരം തുമ്മൽ ആണ് ഞായറാഴ്ചകളിൽ ആണ് കൂടുതൽ പിന്നെ വെള്ളിയാഴ്ചയും ഉണ്ട്. ബാക്കി എല്ല ദിവസവും ഒരു കുഴപ്പവും ഇല്ല.

പാസ്റ്റർ മത്തായി – അത് എന്തൊരു തുമ്മൽ.ചിലപ്പോൾ കാലാവസ്ഥയുടെ ആയിരിക്കും.

യുത്തിക്കോസ് – പണ്ട് ഞാൻ ഇവിടെ വന്നപ്പോൾ ഒരു കുഴപ്പവും ഇല്ലാരുന്നു. ഇപ്പോൾ ആണ് തുടങ്ങിയത്. ഞാൻ ഇപ്പോൾ മരുന്നു തുടങ്ങിയിട്ട് ഒത്തിരി നാൾ ആയി..

പാസ്റ്റർ മത്തായി – ഞാൻ പാസ്റ്റർ മത്തായി. എന്തായാലും ബ്രദറിന്റെ പേരു എന്താ.

യുത്തിക്കോസ്- ഞാൻ യുത്തിക്കോസ്.

പാസ്റ്റർ മത്തായി – പേരു കേട്ടു നല്ല പരിചയം. നാട് എവിടാ..

യുത്തിക്കോസ് – ഞാൻ എന്നെ കുറിച്ചു പറഞ്ഞാൽ നിങ്ങൾക്ക് എന്നെ മനസിലാകും. പണ്ട് പ്രസംഗം കേട്ടതിനിടയിൽ ഉറങ്ങിപോയ ആളെ അറിയാമോ..

പാസ്റ്റർ മത്തായി – അല്ല ഉറക്ക വീരൻ യുത്തിക്കോസോ…

യുത്തിക്കോസ് – ഞാൻ അത്ര ഉറക്ക വീരൻ ഒന്നും അല്ല. പാസ്റ്ററിന്റെ ചർച്ചിൽ വിശ്വാസികളുടെ അത്രയും വരില്ല. ഞാൻ മൂന്നാം ദിവസം ആണ് പ്രസംഗം കേട്ടു ഉറങ്ങി പോയത്. ഞാൻ കാരണം അല്ലെ പാസ്റ്ററെ നിങ്ങളെപ്പോലെ ഉള്ള പാസ്റ്റർമാർ പാവം വിശ്വാസികളെ പറഞ്ഞു പേടിപ്പിച്ചു ഉറങ്ങാതെ ഇരുത്തുന്നെ.

പാസ്റ്റർ മത്തായി – അതു ശരിയാ. ഞാൻ എന്നും ചർച്ചിൽ ഉറക്കത്തിന്റെ കാര്യം പറഞ്ഞില്ല എങ്കിൽ എനിക്ക് രാത്രിയിൽ ഉറക്കം വരില്ല.എനിക്കു അച്ചയാനോട് ഞാൻ ഒരു ദൂത് പറയാൻ ഉണ്ട്. അച്ചായൻ ഒരു കാര്യം ചെയ്താൽ തുമ്മൽ മാറും.വേറെ ഒരു മരുന്നും വേണ്ട. ചില ശാപങ്ങൾ പൊട്ടിച്ചു എറിയണം.

യുത്തിക്കോസ് – പാസ്റ്ററെ ഞാൻ ഒത്തിരി ഉപവാസിച്ചതാണ്. എന്നും പാപത്തെ ഏറ്റു പറയുന്നുമുണ്ട് എന്നിട്ടും മാറുന്നില്ല.

പാസ്റ്റർ മത്തായി – അച്ചായന്റെ തുമ്മൽ ഒരു ശാപം ആണ് അത് മാറണമെങ്കിൽ ഒറ്റ കാര്യം ചെയ്താൽ മതി. ആ യുത്തിക്കോസ് എന്ന പേരു മാറ്റിയാൽ മതി.

യുത്തിക്കോസ് – പാസ്റ്റർ അതു നടിക്കില്ല കാരണം എനിക്ക് ആധാർ കാർഡ് ഇല്ല.

പാസ്റ്റർ മത്തായി – അച്ചായൻ തുമ്മുന്നതിന്റെ കാര്യം ഞങ്ങൾ ഒരു ഞാറാഴ്ച അച്ചായന്റെ പേരു ഒരു അഞ്ചാറു പ്രാവശ്യം പറയും അങ്ങനെ ഈ എല്ല പാസ്റ്റർ മാറും പറയും അതാ ഞാറാഴ്ചയും വെള്ളിയാഴ്ചയും തുമ്മൽ കൂടുതൽ.

യുത്തിക്കോസ് – അയ്യോ ഇപ്പോള എനിക്ക് മനസിലയെ. പാസ്റ്ററെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ഈ പാസറ്റർമാർക്ക് ആരാധനയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുമ്പോൾ. തങ്ങളുടെ പ്രസംഗം കേൾക്കുന്ന ആൾക്കാർക്ക് ഉറക്കം ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയും പ്രാർത്ഥിച്ചുടെ. അവരുടെ പ്രസംഗം ഒരുവിധം കുറച്ചൂടെ. ഒരു സാധാരണ മനുഷ്യനു ഒരു കാര്യം ശ്രദ്ധിക്കാൻ പറ്റുന്ന സമയം 45 മിനിറ്റു ആണ്. അതിൽ കൂടുതൽ അയാൾ അവർക്ക് ശ്രദ്ധ മാറും. ചുടത്തു ഫാനിന്റെ കീഴിൽ ഇരിക്കുകയല്ലേ ഉറക്കം വരും. നിങ്ങളെ പോലെ ഉള്ളവർക്ക് മൈക് കയ്യിൽ കിട്ടിയാൽ പിന്നെ ഗൃഹണി പിടിച്ച പയ്യൻ ചക്കപ്പഴം തിന്നുന്നത് പോലെ ആണ്. പിന്നെ ഇടക്ക് എന്നെയും പറയും. പണ്ട് ഞാൻ ഉറങ്ങിയ കഥയും. ഞാൻ ഉറങ്ങി താഴേ വീണ് മരിച്ചതാ ദൈവം എന്നോട് ക്ഷമിച്ചു എനിക്ക് പുതു ജീവൻ തന്നു എന്നാലും നിങ്ങളെ പോലെ ഉള്ളവർ എന്നെ വെറുതെ വിടില്ലല്ലോ.. നിങ്ങളെ പോലെ ഉള്ള പാസ്റ്റർമാർ ഒന്നു പ്രാർത്ഥിച്ചാൽ വിശ്വസികൾക്കും എനിക്കും ശാപം ഇല്ലാതെ പോകാം. എന്റെ തുമ്മലും മാറും എല്ലാം ok ആകും.. ഞാൻ ഒരു ലെറ്റർ നാട്ടിലേ എല്ല പാസ്റ്റര്മാര്ക്കും എഴുതാം..

പാസ്റ്റർ മത്തായി – അച്ചായാ കാലം മാറി ഇപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ട മതി അല്ലെങ്കിൽ വാട്സ്ആപ്പിൽ ഇട്ടാൽ മതി.അതു വൈറൽ ആയിക്കോളും. പിന്നെ എല്ല പാസ്റ്റര്മാരും കാണും.

യുത്തിക്കോസ്- അതു ശരിയാ, ആരാധനയ്ക്ക് ഇടക്ക് വിശ്വാസികൾക്ക് മാത്രമേ മൊബൈൽ ഉപയോഗിക്കാൻ പറ്റാതെ ഉള്ളല്ലോ.. പാസ്റ്റർമാർ വിശ്വാസികളോട് മൊബൈൽ ആരധനയ്ക്കു ഇടയിൽ ഉപയോഗിക്കരുത് എന്നു പറഞ്ഞിട്ടു മൊബൈലും കുത്തികൊണ്ടു ഇരിക്കുന്നത് കാണണോ പാസ്റ്റർ.

പാസ്റ്റർ മത്തായി – ബ്രദർ പാസ്റ്റർമാർ ബൈബിൾ വായിക്കുക അല്ലെ അതു.
യുത്തിക്കോസ്- അതേ ഇപ്പോൾ സുക്കൻബർഗ് ഉണ്ടാക്കിയ ബൈബിൾ ആണ് അവർ നോക്കുന്നെ അല്ലെ. പാസ്റ്റർ ഡോക്ടറിനെ കണ്ടോ ഞാൻ ഒരു വൈറൽ പോസ്റ്റ് ഇട്ടിട്ടു വരാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.