- Advertisement -

ലേഖനം:വലിയവൻ ആര്? | ദീന ജെയിംസ്, ആഗ്ര

ഒരുനിമിഷം നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ ജീവിതത്തിന്റെ ഈ വലിയ പരക്കംപാച്ചിൽ “വലിയവൻ” ആയിത്തീരുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണെന്ന് കാണുവാൻ സാധിക്കും. ചെറിയ കുട്ടികൾ തുടങ്ങി പ്രായം ഉള്ളവർ വരെ ആഗ്രഹിക്കുന്നു മറ്റെന്തിനെക്കാളും ഒരു പടി മുന്നിൽ എത്തിച്ചേരുക എന്ന്. കൂട്ടുകാരേക്കാൾ, അയൽവാസികളേക്കാൾ, സഹപ്രവർത്തകരേക്കാൾ,എന്തിനേറെ… സ്വന്തം കുടുംബക്കാരെക്കാൾ…. വലിയവൻ ആകുക എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്‌. ആത്മികഗോളത്തിൽ ഈ ചിന്ത അധികമായി മാറിയിരിക്കുന്ന ഒരു സ്ഥിതിയിൽ നാം എത്തിചേർന്നിരിക്കുന്നു.

Download Our Android App | iOS App

സഭയിൽ, ശുശ്രുഷയിൽ, അധികാരത്തിൽ, എനിക്ക് മാത്രം വലിയവൻ ആകേണം. നാം ജീവിക്കുന്ന സമൂഹവും ഏതാണ്ട് ഒരു വിധം അങ്ങനെ ആയിത്തീർന്നോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വലിയവർക്ക് മുൻഗണനയും സ്ഥാനമാനങ്ങളും നൽകുവാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഒരു മനുഷ്യനെ വലിയവൻ ആകുക എന്ന ചിന്തയിൽ കൊണ്ട് എത്തിക്കുന്നതിൽ സമൂഹവും വലിയ ഒരു പങ്ക് വഹിക്കുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ചുരുക്കത്തിൽ ”വലിയവൻ” ആകുവാൻ ആധുനികയുഗത്തിൽ ജീവിക്കുന്ന നാം ഓരോരുത്തരും ആഗ്രഹിക്കുന്നു.

post watermark60x60

തിരുവചനം ആദിയോടന്തം പഠിച്ചാൽ ഇതു നമുക്ക് കാണുവാൻ കഴിയും. ഹാബേലിന്റെ യാ ഗത്തിൽ ദൈവം പ്രസാദിച്ചപോൾ, കയീന് താൻ അല്പം ചെറുതായത്‌ പോലെ ഒരു തോന്നൽ. യോസഫിന്റെ സ്വപ്നം കാരണം സഹോദരൻമാർക്ക്‌ തങ്ങൾ ചെറുതായി പോയി എന്ന് തോന്നി. ഇതിന്റെ എല്ലാം പരിണിത ഫലമോ? പക, പിണക്കം, കുലപാതകം… ഇങ്ങനെ നീണ്ടു പോകുന്നു. ഇന്നത്തെ ബഹു ഭൂരിപക്ഷം പ്രശ്നങ്ങളും ഉടലെടുക്കുന്നതും ഈ ആഗ്രഹത്തിൽ നിന്നുമാണ് എന്നത് സംശയം ഇല്ലാത്തകാര്യം തന്നെ !! വലിയവൻ ആയിത്തീരുവാൻ എന്തെല്ലാം പെടാപാടുകൾ മനുഷ്യൻ ചെയ്തു കൂട്ടുന്നു ?? ഈ തിരക്കിനിടയിൽ നാം മറന്നു പോകുന്ന ഒരു കാര്യം ഉണ്ട്.. മറ്റെന്തിനെക്കാളും ഉടയവനായ ദൈവമാണ് നമ്മുടെ ജീവിതത്തിൽ വലിയവൻ ആയിരിക്കേണ്ടത്‌ എന്ന്. എന്നാൽ മറിച്ചാണ് സ്ഥിതി. സ്ഥാനമാനങ്ങളും ധനമഹാത്മ്യങ്ങളും ഒക്കെയാണ് നാം വലുതായി കാണുന്നത്‌. എന്നാൽ ദൈവവചനം വ്യക്തമായി പറയുന്നു :യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യേ വലിയവൻ ആയിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ (യെശയ്യാവ്‌ 12:6)അവനായിരിക്കേണം നമ്മുടെ ഈ അൽപ്പായുസിൽ വലിയവൻ ആയി വിളങ്ങേ ണ്ടത്. അതുകൊണ്ടാണ് യോഹന്നാൻ പറയുന്നത് :”ഞാനോ കുറയേണം, അവനോ വളരരേണം”. വലിയവൻ ആകുവാൻ ആഗ്രഹിക്കുന്നവൻ എങ്ങനെ ആകേണമെന്നും വലിയവൻ നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്. (ലൂക്കാസ്22:26)കാരണം ശിഷ്യൻമാരും ഈ കാര്യത്തിൽ ഒട്ടും പിന്നിൽ ആയിരുന്നില്ല. അവരും ചിന്തിച്ചു : ഞങ്ങളിൽ ആരാണ് “വലിയവൻ?” നാം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടതായിരിക്കുന്നു: ആരാണ് നമ്മുടെ ജീവിതത്തിൽ വലിയവൻ ആയിരിക്കുന്നത് ?? നാം വന്നെത്തിയിരിക്കുന്ന കാലഘട്ടം നമ്മിൽ നിന്നും വലിയവനായിരിക്കുന്ന ദൈവത്തിന്റെ സ്ഥാനം എടുത്തു മാറ്റുവാൻ സാധ്യതകൾ ഏറെയാണു. എന്നാൽ യോഹന്നാനെപോലെ നമുക്കും അവൻ നമ്മിൽ അനുദിനം വളരേണം എന്നാഗ്രഹിക്കാം.

നാം വലുതായി കാണുന്ന പലതും ശവക്കുഴി കൊണ്ട് അവസാനിക്കുമ്പോൾ ഇടയശ്രേഷ്ഠനായ ക്രിസ്തു വലിയവനായി നമ്മിൽ വസിച്ചാൽ അത് നമ്മെ നിത്യതവരെ കൊണ്ടെത്തിക്കും. അതല്ലേ ശ്രേഷ്ഠമായ അനുഭവം !!!!

ദൈവം തന്ന ജീവിതകാലയളവിൽ അവനെതന്നെ നമ്മുടെ ജീവിതത്തിൽ വലിയവൻ ആയിക്കാണാം !!!! ദൈവം നമ്മെ അനുഗ്രഹിക്കട്ടെ !!!!

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...