വിവാഹത്തിന് വധു ഗൗണിട്ടു; ശവസംസ്കാര ശുശ്രൂഷയിൽ നിന്ന് സഭ വിട്ടു നിന്നു

ഷാജി ആലുവിള

തിരുവനന്തപുരം: കഴിഞ്ഞ മാസം, തിരുവനന്തപുരം ജില്ലയിലുള്ള ഒരു പ്രമുഖ പെന്തക്കോസ്തു സഭയുടെ നേതൃത്വത്തിൽ വിവാഹ നിശ്ചയം നടന്ന വിവാഹത്തിന് വധു ഗൗണിട്ട കാരണത്താൽ ആ കുടുംബത്തെ സഭയിൽ നിന്നും പുറത്താക്കി. വിവാഹ ശേഷം, വധുവിന്റെ രോഗിയായി കിടന്ന മുത്തശ്ശി മരണപ്പെട്ടു. വധു ഗൗണിട്ട കാരണത്താൽ, സംസ്കാര ശുശ്രൂഷക്കോ അല്ലാതെയോ ഈ സഭയും ശുശ്രൂഷകനും ആ ഭവനത്തിലേക്കു കയറുകയോ, സഹകരിക്കുകയോ ചെയ്തില്ല. വിവാഹ നിശ്ചയം കഴിഞ്ഞ്, വിവാഹക്കുറി കൊടുത്തശേഷം, വധുവിന്റെ പിതാവിനെ, സഭാ സെക്രട്ടറി ഫോണിൽ വിളിച്ച് ഗൗൺ വിഷയം ഉന്നയിച്ച്, ആ കുടുംബം ആരാധനാ ചട്ടങ്ങളിൽ നിന്നു വിട്ടുനിൽക്കണം എന്ന്‌ അറിയിച്ചു. ആ വാക്കിന്റെ അടിസ്ഥാനത്തിൽ ആകാം, മുത്തശ്ശിയുടെ നിര്യാണത്തിൽ സഭ വിട്ടു നിന്നത് എന്ന് വധുവിന്റെ, പിതാവ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധി ഷാജി ആലുവിളയോട് പറഞ്ഞു. വധുവിന്റെ അമ്മയുടെ മൂത്ത സഹോദരൻ ഈ സംഘടനയുടെ ഡിസ്ട്രിക്ട് ജോയിന്റ് സെക്രട്ടറിയും സഭാശുശ്രൂഷനും ആണ്. അദ്ദേഹത്തോടൊപ്പം ആയിരുന്നു പരേത തമാസിച്ചിരുന്നത്. ആ പ്രാദേശിക സഭയുടെ ചുമതലയിൽ ആയിരുന്നു സംസ്കാരം നടന്നത്.

വിവാഹ നിശ്ചയം, ഇവരുടെ തിരുവനന്തപുരത്തെ മാതൃസഭയിലും, വിവാഹം, കഴിഞ്ഞ 26 നു വരന്റെ, ഏറണാകുളത്തുള്ള സഭയുടെ ചുമതലയിലും ആയിരുന്നു നടന്നത്. രണ്ട് സഭകളും ഒരേ പ്രസ്ഥാനത്തിലാണ് എന്നുള്ളതാണ് ഇതിലെ മറ്റൊരു പ്രത്യേകത. ഈ നടപടിയിൽ അപഹാസ്യരായിരിക്കയാണ് ഈ കുടുംബം. വിവാഹത്തിലും, ശവസംസ്കാര ശുശ്രൂഷയിലും ഈ സഭ, നിഷേധാത്മക നിലപാടെടുത്തത്, പെന്തക്കോസ്ത് സമൂഹത്തിനു തന്നെ അപമാനകരമായിരിക്കുകയാണ്. ഇങ്ങനെയുള്ള ദുർവാശികളും നിലപാടുകളും, ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുന്നവർ വച്ച് പുലർത്തുന്നത്, സഭകൾക്ക് ഭാവിയിൽ തിരിച്ചടിയാവാനുള്ള സാധ്യത തള്ളിക്കളയരുത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.